അന്ന് ഒരു മത്സരം പോലും കളിക്കാതെ മടക്കം; ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ നയിക്കാനായി തിരിച്ചുവരവ്


Photo: twitter.com/IndianFootball

പതിനഞ്ച് വര്‍ഷം നീണ്ട കരിയര്‍, അതില്‍ ഏഴ് വര്‍ഷത്തോളം ദേശീയ ടീമില്‍. എന്നിട്ടും രാജ്യത്തിനായി ഒറ്റമത്സരത്തില്‍പ്പോലും ഗോള്‍വലകാക്കാന്‍ കഴിയാതെയാണ് കല്യാണ്‍ ചൗബേയെന്ന ബംഗാള്‍ ഗോള്‍ കീപ്പര്‍ കളംവിടുന്നത്. ചൗബേയെന്ന പേര് ഫുട്ബോള്‍ പ്രേമികള്‍പോലും മറവിയിലേക്ക് തള്ളിയിരിക്കെ അപ്രതീക്ഷിതനീക്കങ്ങളിലൂടെ ഇന്ത്യന്‍ ഫുട്ബോളിനെതന്നെ നയിക്കാന്‍ നിയോഗിക്കപ്പെടുകയാണ് ബംഗാള്‍ താരം. അതും പ്രസിഡന്റ്സ്ഥാനത്തെത്തുന്ന ആദ്യ കളിക്കാരനെന്ന അപൂര്‍വനേട്ടത്തോടെ.

പ്രഫുല്‍ പട്ടേലിനെയും സംഘത്തെയും സുപ്രീംകോടതി നീക്കംചെയ്യുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭരണരംഗത്ത് പൊടുന്നനെയൊരു ശൂന്യതനിറഞ്ഞിരുന്നു. ദേശീയ കായികചട്ടപ്രകാരം പട്ടേലിന്റെ സംഘത്തിലെ ഭൂരിഭാഗം പേര്‍ക്കും വീണ്ടും മത്സരിക്കാന്‍ യോഗ്യതയുണ്ടായിരുന്നില്ല. അവിടേക്കാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ ബംഗാളിലെ നേതാവുകൂടിയായ ചൗബേയുടെ രംഗപ്രവേശം. ഗുജറാത്തിലെ ഫുട്ബോള്‍ അസോസിയേഷന്റെ പിന്തുണയോടെ മത്സരരംഗത്തേക്ക് വന്നപ്പോള്‍മുതല്‍ ചൗബേക്ക് കാര്യമായ വെല്ലുവിളിയുണ്ടായിരുന്നില്ല.

എതിരാളിയായി സഹതാരംകൂടിയായ ബൂട്ടിയ രംഗത്തുവന്നെങ്കിലും ചൗബേയെ വീഴ്ത്താനായില്ല. അണ്ടര്‍-17 വനിതാ ലോകകപ്പ് അടക്കമുള്ള വെല്ലുവിളികളാണ് പുതിയ പ്രസിഡന്റിനു മുന്നിലുള്ളത്. 45-കാരനായ ചൗബേ ബംഗാളില്‍ രണ്ട് തവണ ബി.ജെ.പി.ക്കായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. കൊല്‍ക്കത്ത ഫുട്ബോളിലെ ചിരവൈരികളായ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി ഗോള്‍വലകാത്തിട്ടുണ്ട് ചൗബേ. രണ്ട് തവണ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

Content Highlights: Kalyan Chaubey new AIFF President Back to lead Indian football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented