എ.ഐ.എഫ്.എഫിന്റെ ചരിത്രത്തില്‍ പ്രസിഡന്റാകുന്ന ആദ്യ കളിക്കാരന്‍; ഇന്ത്യന്‍ ഫുട്‌ബോളിന്റെ കല്ല്യാണ്‍


പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ബൈചുങ് ബൂട്ടിയക്ക് പിന്തുണച്ച രണ്ട് അസോസിയേഷനുകളില്‍നിന്ന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്

എ.ഐ.എഫ്.എഫ്. ട്രഷറർ കിപ അജയ്, പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ.ഹാരീസ് | Photo: twitter.com/IndianFootball

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം കല്യാണ്‍ ചൗബേ തിരഞ്ഞെടുക്കപ്പെട്ടു. ഫെഡറേഷന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്റ്സ്ഥാനത്തെത്തുന്ന ആദ്യ കളിക്കാരനാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബംഗാളില്‍നിന്നുള്ള ബി.ജെ.പി. നേതാവുകൂടിയായ ചൗബേ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയെ തോല്‍പ്പിച്ചു (33-1). ഹിന്ദിയില്‍ കല്യാണ്‍ എന്ന വാക്കിനര്‍ത്ഥം ക്ഷേമം എന്നാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍താരമെത്തുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ പേര് അന്വര്‍ത്ഥമാക്കും വിധം നയിക്കാന്‍ കഴിയുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

വൈസ് പ്രസിഡന്റായി കര്‍ണാടക അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ. ഹാരീസും ട്രഷററായി അരുണാചലില്‍നിന്നുള്ള കിപ അജയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ചൗബേയുടെ പാനലില്‍നിന്നുള്ളവരാണ്. എക്‌സിക്യൂട്ടീവിലേക്ക് ചൗബേ പാനലില്‍ നിന്നുളള 14 പേര്‍ എതിരില്ലാത്തെ തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.അനില്‍ കുമാറുമുണ്ട്. ഇതിഹാസം താരവും മലയാളിയുമായ ഐ.എം.വിജയനെ കമ്മിറ്റിയിലേക്ക് നോമിനേറ്റു ചെയ്തു.

പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ബൈചുങ് ബൂട്ടിയക്ക് പിന്തുണച്ച രണ്ട് അസോസിയേഷനുകളില്‍നിന്ന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. 34 അസോസിയേഷനുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് ചൗബേ പാനലില്‍പ്പെട്ട എന്‍.എ. ഹാരീസ് വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥിയും രാജസ്ഥാന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ മാനവേന്ദ്രസിങ്ങിനെ തോല്‍പ്പിച്ചു (29-5). കര്‍ണാടക അസോസിയേഷന്‍ പ്രസിഡന്റായ ഹാരീസ് കോണ്‍ഗ്രസ് എം.എല്‍.എ.യാണ്. കോണ്‍ഗ്രസ് നേതാക്കളുടെ മത്സരം കൂടിയായിരുന്നു ഇത്. ഹാരീസിന് മലയാളി വേരുകളുണ്ട്. പിതാവ് കാസര്‍ക്കോട്ടുകാരനാണ്. ആന്ധ്രാപ്രദേശ് അസോസിയേഷന്‍ പ്രസിഡന്റ് ഗോപാല കൃഷ്ണ കൊസരാജുവിനെ തോല്‍പ്പിച്ചാണ് അരുണാചലില്‍നിന്നുള്ള കിപ അജയ് ട്രഷററായത് (32-1). ഒരു വോട്ട് അസാധുവായി. മുന്‍താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐ.എം. വിജയന്‍, ഷബീര്‍ അലി, കൈമാക്സ് ലോറന്‍സ് എന്നിവരെ എക്സിക്യുട്ടീവിലേക്ക് നോമിനേറ്റുചെയ്തു.

കഴിഞ്ഞ മേയില്‍ പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായ ഭരണസമിതിയെ സുപ്രീംകോടതി നീക്കംചെയ്തിരുന്നു. കാലാവധി പൂര്‍ത്തിയായിട്ടും അധികാരത്തില്‍ തുടര്‍ന്നതാണ് കാരണം. തുടര്‍ന്ന് മൂന്നംഗ കാര്യനിര്‍വഹണസമിതിയെ കോടതി തിരഞ്ഞെടുപ്പടക്കമുള്ള കാര്യങ്ങള്‍ക്കായി നിയോഗിച്ചു. എന്നാല്‍, മൂന്നാം കക്ഷിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഫിഫ ഫെഡറേഷനെ സസ്‌പെന്‍ഡുചെയ്തു. ഇതോടെ കേന്ദ്ര കായിക മന്ത്രാലയം ഫിഫയുമായി ചര്‍ച്ചനടത്തി നിര്‍ദേശങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് അംഗീകരിച്ച സുപ്രീംകോടതി കാര്യനിര്‍വഹണ സമിതിയെ നീക്കംചെയ്ത് ഫെഡറേഷന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചു. ഇതിനെത്തുടര്‍ന്ന് ഫിഫ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.

Content Highlights: Kalyan Chaubey becomes the new AIFF President


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented