കൊറോണ ഭീതിയില്‍ യുവന്റസ്


മുന്‍കരുതലിന്റെ ഭാഗമായി അണ്ടര്‍-23 ടീമിന്റെയും പ്രധാന ടീമിന്റെയും ഒരുമിച്ചുള്ള പരിശീലനം റദ്ദാക്കിയിട്ടുണ്ട്

Photo Credit: Getty Images

ടൂറിന്‍: കൊറോണ വൈറസ് ഭീതിയില്‍ ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ടീം യുവന്റസ്. ക്ലബ്ബിന്റെ അണ്ടര്‍-23 ടീം കഴിഞ്ഞാഴ്ച മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പിയാനീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ പിയാനിസിലെ മൂന്ന് താരങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.

ഇതോടെ യുവന്റസ് അണ്ടര്‍-23 ടീമിലെ താരങ്ങളില്‍ പരിശോധന നടത്തി. എന്നാല്‍, ആരിലും രോഗം കണ്ടെത്തിയില്ല. അന്ന് അണ്ടര്‍-23 ടീമിന്റെ ഭാഗമായിരുന്നവരില്‍ ചിലര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

മുന്‍കരുതലിന്റെ ഭാഗമായി അണ്ടര്‍-23 ടീമിന്റെയും പ്രധാന ടീമിന്റെയും ഒരുമിച്ചുള്ള പരിശീലനം റദ്ദാക്കിയിട്ടുണ്ട്. കൊറോണ കാരണം ഇറ്റാലിയന്‍ ലീഗിലെ മത്സരങ്ങളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

Content Highlights: Juventus Under-23s play coronavirus infected team

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented