ഇറ്റാലിയന്‍ ലീഗ് യുവന്റസിന് സ്വന്തം; തുടര്‍ച്ചയായ ഒമ്പതാം കിരീടം


സീസണില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കെ സാംപ്‌ഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസിന്റെ കിരീടനേട്ടം

-

ടൂറിൻ: ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ ഒമ്പതാം തവണയും ചാമ്പ്യൻമാരായി യുവന്റസ്. സീസണിൽ രണ്ടു മത്സരങ്ങൾ ശേഷിക്കെ സാംപ്ഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് യുവന്റസിന്റെ കിരീടനേട്ടം. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും രണ്ടാം പകുതിയിൽ ഫെഡറിക്കോ ബെർണാഡസ്കിയും യുവന്റസിനായി ലക്ഷ്യം കണ്ടു. 77-ാം മിനിറ്റിൽ മോർറ്റെൻ തോസ്ബി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സാംപ്ഡോറിയ പത്ത് പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.

വിജയത്തോടെ യുവന്റസിന്റെ അക്കൗണ്ടിൽ 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന് ഇത്രയും മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണുള്ളത്. ഇനി ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചാലും മിലാന് യുവന്റസിനെ മറികടക്കാനാകില്ല.

വർഷങ്ങളായി ഇറ്റാലിയൻ ലീഗിൽ ആധിപത്യം തുടരുന്ന യുവന്റസ് ഇത്തവണ കാര്യമായ സമ്മർദ്ദങ്ങളൊന്നും ഇല്ലാതെയാണ് കിരീടം നേടിയത്. മത്സരത്തിനുണ്ടായിരുന്ന ലാസിയോയും ഇന്റർ മിലാനും സീസണിന്റെ രണ്ടാം പകുതിയിൽ നിറംമങ്ങിയതും യുവന്റസിന് കാര്യങ്ങൾ എളുപ്പമാക്കി. പരിശീലകൻ മൗറീഷ്യോ സാരിയുടെ കരിയറിലെ ആദ്യ ഇറ്റാലിയൻ ലീഗ് കിരീടവും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം ലീഗ് കിരീടവുമാണിത്.

യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടമുള്ള ക്ലബ്ബാണ് യുവന്റസ്. 36 കിരീടങ്ങളാണ് അവരുടെ അക്കൗണ്ടിലുള്ളത്. ഇറ്റാലിയൻ ലീഗിൽ 18 കിരീടങ്ങളുമായി എസി മിലാനും ഇന്റർ മിലാനുമാണ് യുവന്റസിന് പിന്നിലുള്ളത്.

Content Highlights: Juventus record, extending ninth straight title win

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented