Photo: AFP
ടൂറിന്‍: യൂറോപ്പ ലീഗ് മത്സരത്തിനിടെ യുവന്റസിന്റെ പോളിഷ് ഗോള്‍കീപ്പര്‍ വോയ്‌സെച് ഷെസ്‌നിക്ക് നെഞ്ചില്‍ അസ്വസ്ഥത. പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിബ്‌സണെതിരായ യൂറോപ്പ ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിനിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഷെസ്‌നിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. താരം നെഞ്ചില്‍ പിടിച്ച് വിഷമിക്കുന്നത് കണ്ട സഹതാരം മാനുവല്‍ ലോക്കട്ടെല്ലി ഉടന്‍ തന്നെ മെഡിക്കല്‍ സംഘത്തെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് താരത്തെ കളത്തില്‍ നിന്നും പിന്‍വലിച്ചു. കണ്ണീരോടെയാണ് ഷെസ്‌നി കളംവിട്ടത്. ഷെസ്‌നിയുടെ ഹൃദയ മിടിപ്പ് ഉയരുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയുമായിരുന്നുവെന്ന് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കളത്തില്‍ നിന്ന് പിന്‍വലിച്ച ഉടന്‍ തന്നെ ഷെസ്‌നിയെ യുവന്റസ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താരത്തിന് കുഴപ്പമൊന്നുമില്ലെന്ന് യുവന്റസ് ട്വീറ്റ് ചെയ്തു.
Content Highlights: Juventus goalkeeper Wojciech Szczesny feel chest discomfort leaves Europa League match
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..