കിരീടവുമായി ക്രിസ്റ്റിയാനോ | Photo: AP
എമീലിയ (ഇറ്റലി): ഇംഗ്ലണ്ടിലേയും സ്‌പെയ്‌നിലേയും തേരോട്ടത്തിന് പിന്നാലെ ഇറ്റലിയും കീഴടക്കി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയ കിരീടം ഉയര്‍ത്തിയാണ് ഇറ്റലിയിലും പോര്‍ച്ചുഗീസ് താരം കിരീടവേട്ട തുടര്‍ന്നത്. ഇതോടെ ഇറ്റലിയില്‍ സീരി എ കിരീടം, സൂപ്പര്‍ കോപ്പ ഇറ്റാലിയാന, കോപ്പ ഇറ്റാലിയ കിരീടങ്ങള്‍ ക്രിസ്റ്റിയാനോയുടെ അക്കൗണ്ടിലെത്തി.
കഴിഞ്ഞ രണ്ടു സീസണിലും യുവന്റസിന് കോപ്പ ഇറ്റാലിയ കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ യുവതാരങ്ങളുടെ മികവില്‍ അറ്റലാന്റയെ പരാജയപ്പെടുത്തി യുവന്റസ് കിരീടം ഷെല്‍ഫിലെത്തിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സിയില്‍ പ്രീമിയര്‍ ലീഗ്, കമ്മ്യൂണിറ്റി ഷീല്‍ഡ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് അടക്കം ഒമ്പത് കിരീടങ്ങള്‍ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. പിന്നീട് സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡിലെത്തിയ താരം അവിടേയും നേട്ടം ആവര്‍ത്തിച്ചു. റയലില്‍ ലാ ലിഗ, സൂപ്പര്‍ കോപ്പ, ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍റേ, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങള്‍ റോണോയുടെ അക്കൗണ്ടിലെത്തി. റയല്‍ മാഡ്രിഡില്‍ നിന്ന് റെക്കോഡ് തുകയ്ക്കാണ് ക്രിസ്റ്റിയാനോ യുവന്റസിലെത്തിയത്.
Content Highlights: Juventus Cristiano Ronaldo Copa Italia
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..