ട്രോഫിയുമായി യുവന്റസ് താരങ്ങൾ| Photo:twitter|juventus fc
എമീലിയ (ഇറ്റലി ): കോപ്പ ഇറ്റാലിയ ചാമ്പ്യന്‍മാരായി യുവന്റസ്. അറ്റലാന്റയെ 2-1ന് കീഴടക്കിയായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസവേസ്‌കിയുടെയും കിയേസയുടെയും പ്രകടനം യുവന്റസിനു വിജയമൊരുക്കുകയായിരുന്നു.
31ആം മിനിറ്റില്‍ യുവന്റസ് ലീഡ് എടുത്തു. മക്കെന്നിയുടെ പാസ് സ്വീകരിച്ച് ഇരുപതുകാരനായ കുലുസവേസ്‌കി യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാല്‍ 41ആം മിനിറ്റ് വരെയേ ഈ ലീഡിന് ആയുസ് ഉണ്ടായുള്ളൂ. മലിനവോസ്‌കി അറ്റലാന്റയ്ക്ക് സമനില നല്‍കി.
രണ്ടാം പകുതിയില്‍ ലീഡ് എടുക്കാന്‍ ഇരുടീമുകളും ശ്രമിച്ചു. 73ആം മിനിറ്റില്‍ യുവന്റസ് വിജയഗോള്‍ നേടി. കുലുസവേസ്‌കിയും കിയേസയും ചേര്‍ന്ന് നടത്തിയ മനോഹരമായ നീക്കം ലക്ഷ്യം കണ്ടു. കിയേസ ഒന്നാന്തരമൊരു ഫിനിഷിലൂടെ പന്ത് വലയില്‍ എത്തിച്ചു. 88ആം മിനിറ്റില്‍ റാഫേല്‍ ടോലോയ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തു പേരുമായാണ് അറ്റലാന്റ മത്സരം പൂര്‍ത്തിയാക്കിയത്.
യുവന്റസിന്റെ പതിനാലാം കോപ ഇറ്റാലിയ കിരീടമാണിത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇറ്റലിയില്‍ ലഭിക്കാനുള്ള ഏക കിരീടവും യുവന്റസ് സ്വന്തമാക്കി
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..