ടൂറിന്‍: യുവന്റസിന്റെ നായകനും ഇറ്റാലിയന്‍ താരവുമായ ജോര്‍ജിയോ ചില്ലിനിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുവന്റസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 

ഇറ്റലിയുടെയും യുവന്റസിന്റെയും വിശ്വസ്ത പ്രതിരോധതാരമായ ചില്ലിനി രോഗം സ്ഥിരീകരിച്ചതോടെ ഐസൊലേഷനില്‍ പ്രവേശിച്ചു. ഇതോടെ യുവന്റസിനെ അടുത്ത രണ്ട് മത്സരങ്ങള്‍ പ്രതിരോധ താരത്തിന് നഷ്ടമാകും. 

ഇറ്റലിയ്ക്ക് യൂറോകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കില്ലിനി യുവന്റസിലെ ഏറ്റവും മുതിര്‍ന്ന താരമാണ്. 2004 മുതല്‍ യുവന്റസിന് വേണ്ടി കളിക്കുന്ന ചില്ലിനി 412 മത്സരങ്ങളില്‍ പ്രതിരോധം കാത്തു. 27 ഗോളുകളും നേടി. 

ഇറ്റലിയ്ക്ക് വേണ്ടി 2004 മുതല്‍ കളിക്കുന്ന ചില്ലിനി 114 മത്സരങ്ങളില്‍ പങ്കെടുക്കുകയും എട്ട് ഗോളുകടിക്കുകയും ചെയ്തു. വെള്ളിയാഴ്ച യുവന്റസിന്റെ താരങ്ങളായ കാര്‍ലോ പിന്‍സോഗ്ലിയോയ്ക്കും ആര്‍തര്‍ മെലോയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 

Content Highlights: Juventus captain Giorgio Chiellini tests positive for Covid-19