ടൂറിന്‍: തെറ്റായ കണക്കുകള്‍ നിരത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഫുട്‌ബോള്‍ ക്ലബ്ബ് യുവന്റസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍. ഗോള്‍ ഡോട്ട് കോം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൂറിനിലുള്ള യുവന്റസ് ഓഫീസില്‍ പോലീസ് പരിശോധന നടത്തി. 

തെറ്റായ കണക്കുകള്‍ കാണിച്ച് ടാക്‌സ് വെട്ടിപ്പ് നടത്തിയെന്നാണ് യുവന്റസിനെതിരായ ആരോപണം. 2019 മുതല്‍ 2021 വരെയുളള കളിക്കാരുടെ ട്രാന്‍സ്ഫറുകളില്‍ നിന്ന് ലഭിച്ച പണമിടപാടുകളില്‍ യുവന്റസ് കൃത്രിമത്വം കാണിച്ചുവെന്ന് പോലീസിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 

ഇറ്റാലിയന്‍ സീരി എ ലീഗില്‍ നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 21 പോയന്റ് മാത്രമുള്ള യുവന്റസ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ട ശേഷം യുവന്റസിന് ഫോമിലേക്ക് തിരിച്ചെത്താനായിട്ടില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് മികച്ച പ്രകടനം പുറത്തെടുത്ത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. 

Content Highlights: Juventus being investigated for false accounting Report