ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിക്ക് ജയം. ഫുള്‍ഹാമിനെ 2-1 ന് തോല്‍പ്പിച്ചു. ഗോണ്‍സാലോ ഹിഗ്വയ്ന്‍ (20) ജോര്‍ജീന്യോ (31) എന്നിവര്‍ സ്‌കോര്‍ ചെയ്തു. 

കലും ചേമ്പേഴ്‌സ് (27) ഫുള്‍ഹാമിനായി ഗോള്‍ നേടി. ജയത്തോടെ 26 കളിയില്‍നിന്ന് 56 പോയന്റായ ടീം ആറാം സ്ഥാനത്ത് തുടരുന്നു.

മറ്റൊരുകളിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ വാറ്റ്ഫഡ് അട്ടിമറിച്ചു (1-2). ട്രോയ് ഡീനെ (അഞ്ച്) ആന്ദ്രെ ഗ്രെ (90+2) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. ജെയ്മി വാര്‍ഡി (75) ലെസ്റ്ററിനായി ലക്ഷ്യം കണ്ടു.

Content Highlights: Jorginho, Higuain earn Chelsea win over Fulham