ഓർഗെ പെരേര ഡയസ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റതാരമായ ഓര്‍ഗെ പെരേര ഡയസ് ക്ലബ്ബ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അര്‍ജന്റീന സ്വദേശിയായ ഡയസ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.
അര്‍ജന്റൈന്‍ ക്ലബ്ബായ അത്ലറ്റിക്കോ പ്ലേറ്റന്‍സില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഡയസ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 21 മത്സരങ്ങളില്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി ബൂട്ടുകെട്ടിയ ഡയസ് എട്ടുഗോളുകളും നേടി. കഴിഞ്ഞ സീസണില്‍ ഡയസ്-ആല്‍വാരോ വാസ്ക്വെസ് സഖ്യം ബ്ലാസ്റ്റേഴ്സിനായി മുന്നേറ്റത്തില്‍ തിളങ്ങിയിരുന്നു. ഈ സീസണില്‍ വാസ്ക്വസും ടീം വിട്ട് ഗോവ എഫ്.സിയിലേക്ക് ചേക്കേറി.
ഇത്തവണ ഡയസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അത്ലറ്റിക്കോ പ്ലേറ്റന്‍സില്‍ തന്നെ തുടരാനാണ് ഡയസ് തീരുമാനിച്ചത്. ഇതോടെ ശക്തരായ രണ്ട് മുന്നേറ്റ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.
എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി ഗ്രീക്ക്-ഓസ്ട്രേലിയന്‍ മുന്നേറ്റതാരമായ അപ്പോസ്തലസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. ഡയസ് ക്ലബ്ബ് വിട്ട സ്ഥിതിയ്ക്ക് പകരം മറ്റൊരു മുന്നേറ്റ താരത്തെക്കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..