Photo: AP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ മോശം ഫോം തുടരുന്നു. ഫുള്‍ഹാമിനെതിരേ നീലപ്പട തോല്‍വി വഴങ്ങി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഫുള്‍ഹാമിന്റെ വിജയം. ലോണ്‍ അടിസ്ഥാനത്തില്‍ ചെല്‍സിയിലെത്തിയ സൂപ്പര്‍ താരം ജാവോ ഫെലിക്സ് ടീമിന്റെ ദുരന്ത നായകനായി.
ഫുള്‍ഹാമിനായി വില്യനും കാര്‍ലോസ് വിനീഷ്യസും ലക്ഷ്യം കണ്ടപ്പോള്‍ കലിദോ കൗലിബാലി ചെല്‍സിയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി.
മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ചുകളിച്ചു. 25-ാം മിനിറ്റില്‍ വില്യനിലൂടെ ഫുള്‍ഹാം മുന്നില്‍ കയറി. മുന്‍ ചെല്‍സി താരമായ വില്യന് കൈകളുയര്‍ത്തി ഗോള്‍ ആഘോഷിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൗലിബാലിയിലൂടെ ചെല്‍സി ഒരു ഗോള്‍ തിരിച്ചടിച്ചു.
ത്സരത്തിന്റെ 58-ാം മിനിറ്റിലാണ് ഫെലിക്സിന് ചുവപ്പുകാര്‍ഡ് കിട്ടിയത്. അത്ലറ്റിക്കോ മഡ്രിഡില്‍ നിന്ന് ചെല്‍സിയിലെത്തിയ ഫെലിക്സിനെ അപ്രതീക്ഷിതമായാണ് പരിശീലകന് ഗ്രഹാം പോട്ടര്‍ കളത്തിലിറക്കിയത്. മികച്ച മുന്നേറ്റം നടത്തി താരം ആരാധകര്‍ക്ക് ആവേശം പകരുകയും ചെയ്തു.
എന്നാല്‍ 58-ാം മിനിറ്റില്‍ ഫുള്‍ഹാം പ്രതിരോധതാരം കെന്നി ടെറ്റെയെ ഫൗള്‍ ചെയ്തതിന് റഫറി ഫെലിക്സിന് ചുവപ്പുകാര്‍ഡ് വിധിച്ചു. ആ സമയം സ്കോര്‍ 1-1 ആയിരുന്നു. ഫെലിക്സ് പുറത്തായതോടെ ചെല്‍സി 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ഫുള്‍ഹാം 73-ാം മിനിറ്റില്‍ ഗോളടിച്ച് വിജയമുറപ്പിച്ചു. കാര്‍ലോസ് വിനീഷ്യസാണ് ടീമിനായി വിജയഗോള്‍ നേടിയത്.
ഈ തോല്‍വിയോടെ ചെല്‍സിയുടെ നില പരുങ്ങലിലായി. 18 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുള്ള ചെല്‍സി പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്തേക്ക് വീണു. ഫുള്‍ഹാം 19 മത്സരങ്ങളില്‍ നിന്ന് 31 പോയന്റ് നേടിക്കൊണ്ട് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Content Highlights: epl, english premier league, chelsea, fulham, Joao Felix sent off on debut as Chelsea lose to Fulham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..