ആദിവാസി ഊരില്‍നിന്ന് ഇന്ത്യന്‍ ക്യാപ്റ്റനിലേക്ക്, വീട്ടില്‍ആദ്യമായി ടി.വിയെത്തിയത് മത്സരദിനത്തില്‍


അസ്തം ഒറോൺ | Photo:twitter.com/MbcOfficial

ഗുംല (ഝാര്‍ഖണ്ഡ്): ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മകള്‍ അസ്തം ഒറോണ്‍ പന്തുതട്ടുന്നത് ഝാര്‍ഖണ്ഡിലെ ഗൊറട്ടൊളി ഗ്രാമത്തിലെ വീട്ടിലിരുന്ന് ടെലിവിഷനില്‍ കാണുമ്പോള്‍ അച്ഛനും അമ്മയ്ക്കും അമ്പരപ്പായിരുന്നു ആദ്യം. കാരണം ഒരു ഫുട്ബോള്‍ മത്സരം ആദ്യമായിട്ടാണ് അവര്‍ വീട്ടിലിരുന്ന് ടി.വി.യില്‍ കാണുന്നത്. ഇതിന് കാരണം മകള്‍ ഇന്ത്യന്‍ ടീമിന്റെ നായികയായതും.

ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ് അസ്തം. അണ്ടര്‍ 17 ലോകകപ്പില്‍ യു.എസിനെ ഇന്ത്യന്‍ ടീം നേരിടുന്നതാണ് അസ്തമിന്റെ അച്ഛന്‍ ഹീരലാലും താരാദേവിയും കണ്ടത്. ടി.വി.യില്‍ ഫുട്ബോളൊക്കെ കാണണമെന്ന് അവര്‍ക്ക് മുമ്പും ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കാരണം നിത്യച്ചെലവിനായി കഷ്ടപ്പെടുന്ന ആ കുടുംബത്തിന് ടി.വി. സ്വപ്നം മാത്രമായിരുന്നു.

ലോകകപ്പില്‍ അസ്തം നായികയായതോടെയാണ് ജില്ലാ ഭരണകൂടം വിട്ടിലേക്ക് ടെലിവിഷന്‍ വാങ്ങിനല്‍കിയത്. മത്സരദിവസമാണ് ടി.വി. വീട്ടില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കുടുംബത്തിനൊപ്പം നാട്ടുകാരും മത്സരം കാണാനുണ്ടായിരുന്നു.

പട്ടിണിയോടും പ്രതികൂലസാഹചര്യങ്ങളോടും പൊരുതിയാണ് അസ്തം ലോകകപ്പ് ടീം വരെയെത്തുന്നത്. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന ഗ്രാമത്തില്‍നിന്നുള്ള ആദിവാസി പെണ്‍കുട്ടിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര വിപ്ലവംനിറഞ്ഞതാണ്. നാല് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഹീരാലാലിനും താരാദേവിക്കുമുള്ളത്. മൂന്നാമത്തെ മകളായ അസ്തം കുട്ടിക്കാലം മുതല്‍തന്നെ ഫുട്ബോളിനെ നെഞ്ചിലേറ്റി.

ഗ്രാമത്തില്‍നിന്ന് ഹസരിബാഗിലുള്ള ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യതാരം കൂടിയായിരുന്നു. അണ്ടര്‍-17 സാഫ് കപ്പിലാണ് രാജ്യത്തിനായി ആദ്യം കളിച്ചത്.

Content Highlights: tv for indian under 17 football captain, astam oraon, under 17 indian football, football captain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented