30 വാരെ അകലെ നിന്ന് ഒരു ബൈസിക്കിള്‍ കിക്ക്. മിസൈൽ പോലെ പറന്ന് അത് കൃത്യമായി വലയില്‍. സ്പാനിഷ് ഫുട്‌ബോള്‍ താരം യാവി ഗോമസിന്റെ ഗോള്‍ നമ്മളെ അത്ഭുതപ്പെടും. സ്പാനിഷ് ലീഗിലെ മൂന്നാം നിര ടീമായ യുഡി സകുല്ലാമോയ്ക്ക് വേണ്ടിയായിരുന്നു യാവിയുടെ ഗോൾ. കളിയുടെ എഴുപതാം മിനിറ്റിലായിരുന്നു എതിരാളികളെ മാത്രമല്ല, സ്വന്തം ടീമംഗങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടുള്ള ഗോമസിന്റെ ബൈസിക്കിള്‍ കിക്ക്. വായുവില്‍ ഉയര്‍ന്നു ചാടി പന്തിനെ നെഞ്ച് കൊണ്ട് നിയന്ത്രിച്ച ഗോമസ് തലക്ക് മുകളിലൂടെ എതിരാളികളുടെ വലയിലെത്തിക്കുകയായിരുന്നു.  

ഗോമസ് നേടിയ ഗോളിനാണ് യുഡി സകുല്ലാമോ ജയിച്ചത്. ജയത്തോടെ എതിരാളികളായ സിഡി ടുലെഡോയുമായുള്ള പോയിന്റ് വ്യത്യാസം കൂട്ടിയ സകുല്ലാമോയ്ക്ക് ഗ്രൂപ്പ് രണ്ട് പ്ലേഓഫിലേക്കുള്ള പ്രവേശനവും ലഭിച്ചു. മുപ്പത്തിമൂന്നുകാരനായ ഗോമസിന്റെ സീസണിലെ 14ാം ഗോളായിരുന്നു ഇത്.