ടോക്യോ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ദുര്‍ബലരായ മംഗോളിയയെ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് നാണം കെടുത്തി ജപ്പാന്‍. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം എന്ന റെക്കോഡ് ഈ മത്സരത്തിലൂടെ ജപ്പാന്‍ സ്വന്തമാക്കി.

ഈ വിജയത്തോടെ ജപ്പാന്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന് യോഗ്യത നേടി. ആദ്യ പകുതിയില്‍ അഞ്ചുഗോളുകള്‍ അടിച്ച ജപ്പാന്‍ രണ്ടാം പകുതിയില്‍ ഒന്‍പത് ഗോളുകളാണ് അടിച്ചുകൂട്ടിയത്. 

ഈ വിജയത്തോടെ യോഗ്യതാമത്സരങ്ങളിലെ അഞ്ച് മത്സരങ്ങളിലും ജപ്പാന്‍ വിജയിച്ചു. ഇത്രയും മത്സരങ്ങളില്‍ നിന്നും 26 ഗോളുകള്‍ അടിച്ചപ്പോള്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. 

Content Highlights: Japan thrash Mongolia 14-0 to record biggest-ever win in FIFA World Cup qualifiers