ഐഡി ബൂത്രോയ്ഡ് | Photo: twitter.com/JamshedpurFC
ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷേദ്പുര്‍ എഫ്.സിയുടെ പുതിയ പരിശീലകനായി ഐഡി ബൂത്രോയ്ഡ് സ്ഥാനമേറ്റു. 51 കാരനായ ബൂത്രോയ്ഡ് ഇംഗ്ലണ്ട് അണ്ടര്‍ 21 ദേശീയ ടീമിന്റെ മുന്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് അണ്ടര്‍ 19, 20, 21 ടീമുകളെ പരിശീലിപ്പിച്ച ബൂത്രോയ്ഡ് ബെന്‍ ചില്‍വെല്‍, ക്യാലം ഹഡ്സണ്‍ ഒഡോയ്, ഹാരി വിങ്ക്സ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ പരിശീലകന് കൂടിയാണ്.
2005 -ലാണ് ബൂത്രോയ്ഡ് പരിശീലകന്റെ കുപ്പായമണിയുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോര്‍ഡിന്റെ പരിശീലകനായി സ്ഥാനമേറ്റ ബൂത്രോയ്ഡ് ആ വര്‍ഷം ടീമിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് യോഗ്യത നേടിക്കൊടുത്തു. മൂന്ന് സീസണില്‍ വാറ്റ്ഫോര്‍ഡിനെ പരിശീലിപ്പിച്ച ബൂത്രോയ്ഡ് 2007-ല്‍ ടീമിനെ എഫ്.എ. കപ്പ് സെമിഫൈനലിലെത്തിച്ചു.
കോള്‍ചെസ്റ്റര്‍ യുണൈറ്റഡ്, കവന്‍ട്രി കണ്ട്രി, നോര്‍ത്താംപ്ടണ്‍ ടൗണ്‍ തുടങ്ങിയ ക്ലബ്ബുകളെയും ബൂത്രോയ്ഡ് പരിശീലിപ്പിച്ചിട്ടുണ്ട്.
Content Highlights: Jamshedpur FC name Englishman Boothroyd as new coach
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..