കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോളില്‍ കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയ്ക്ക് വിജയം. സുദേവ ഡല്‍ഹി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുര്‍ പരാജയപ്പെടുത്തിയത്. 

ഐ.എസ്.എല്‍ ടീമായ ജംഷേദ്പുര്‍ നിരവധി അവസരങ്ങള്‍ പാഴാക്കി. 34-ാം മിനിട്ടില്‍ ലാള്‍റുവാമാവിയയാണ് ജംഷേദ്പുരിനായി വിജയ ഗോള്‍ നേടിയത്. 

പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ച ജംഷേദ്പുരിനായി യുവതാരങ്ങളും അക്കാദമി താരങ്ങളുമാണ് കളിച്ചത്. സുദേവയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധി അവസരങ്ങള്‍ ഡല്‍ഹി ടീമിന് ലഭിച്ചെങ്കിലും ജംഷേദ്പുരിന്റെ ഗോള്‍കീപ്പര്‍ വിശാല്‍ യാദവിന്റെ ഉജ്ജ്വല സേവുകള്‍ വിലങ്ങുതടിയായി. 

വിശാലാണ് മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടത്. ഗ്രൂപ്പ് ബിയിലെ അടുത്ത മത്സരത്തില്‍ ജംഷേദ്പുര്‍ ആര്‍മി ഗ്രീന്‍ ഫുട്‌ബോള്‍ ടീമിനെ നേരിടും.

Content Highlights: Jamshedpur FC Get 1-0 Win as Sudeva Delhi FC are Left to Rue Missed Chances