ഇവാൻ റാക്കിറ്റിച്ച് | Photo: twitter.com|SevillaFC
മാഡ്രിഡ്: ക്രൊയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഇവാന് റാക്കിറ്റിച്ച് അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ചു. ക്രൊയേഷ്യ സോക്കര്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
മിഡ്ഫീല്‍ഡറായ റാക്കിറ്റിച്ച് 106 കളികള്‍ രാജ്യത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. 15 ഗോളുകളും നേടി. 2018 ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
ദീര്‍ഘകാലം ബാഴ്സലോണയില്‍ കളിച്ച റാക്കിറ്റിച്ച് ഈ സീസണില്‍ തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് ചേക്കേറിയിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച റാക്കിറ്റിച്ച് പിന്നീട് ക്രൊയേഷ്യയിലേക്ക് താമസം മാറ്റുകയായിരുന്നു. 2020 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് റാക്കിറ്റിച്ചിന്റെ വിരമിക്കല്‍.
Content Highlights: Ivan Rakitic ends international career with Croatia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..