ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്ക് ബില്‍ബാവോക്കെതിരായ മത്സരത്തിലെ ജയത്തോടെ ബാഴ്‌സലോണ വീണ്ടും ഒന്നാമത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. 

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ 700-ാം കരിയര്‍ ഗോള്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ജന്മദിനത്തില്‍ മെസ്സി ആ നാഴികക്കല്ല് പിന്നിടുന്നത് ആരാധകര്‍ കാത്തിരുന്നു. എന്നാല്‍ 71-ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിന്റെ ഗോളിലാണ് ബാഴ്‌സ ജയം സ്വന്തമാക്കിയത്. ഇതോടെ 31 മത്സരങ്ങളില്‍ നിന്ന് 68 പോയന്റുമായി ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് 1-0ന് ലെവന്റെയെ തോല്‍പ്പിച്ചപ്പോള്‍ ഗെറ്റാഫെ- വല്ലഡോലിഡ് മല്‍സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.

Content Highlights: Ivan Rakitić scores barcelona beat Athletic Club