മിലാന്‍: ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ടെക്‌നിക്കല്‍ പരിശീലകനും മുന്‍ ദേശീയ ടീം നായകനുമായ ഡാനിയെലെ ഡി റോസ്സിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എ.എസ്.റോമയുടെ മുന്‍ താരമായ റോസി ഇറ്റലിയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച നാലാമത്തെ താരമാണ്. റോസിയെക്കൂടാതെ ഇറ്റലി ടീമിലെ മറ്റ് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

37 കാരനായ റോസിയെക്കൂടാതെ ടീമിലെ ഫെഡെറിക്കോ ബെര്‍ണാഡെഷി, ലിയോണാര്‍ഡോ ബൊനൂച്ചി, അലേസിയോ ക്രാഗ്നോ, വിസെന്‍സോ ഗ്രിഫോ, അലെസാന്‍ഡ്രോ ഫ്‌ലോറെന്‍സി, മാര്‍ക്കോ വെരാട്ടി, മാത്തിയോ പെസ്സിന, സാല്‍വദോര്‍ സിരിഗു എന്നിവര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

18 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച് റോസി കഴിഞ്ഞ മാസമാണ് ഇറ്റലി ദേശീയ ഫുട്‌ബോള്‍ ടീമില്‍ ടെക്‌നിക്കല്‍ കോച്ചായി സ്ഥാനമേറ്റത്.

Content Highlights: Italy technical coach De Rossi in hospital after testing positive for COVID-19