Photo: Getty Images
ബെല്‍ഫാസ്റ്റ് (അയര്‍ലന്‍ഡ്): യോഗ്യതാ മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡുമായി സമനിലയില്‍ കുടുങ്ങിയ ഇറ്റലിക്ക് ഖത്തര്‍ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യതയില്ല. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ജയം ആവശ്യമായിരുന്ന സാഹചര്യത്തിലാണ് ഇറ്റാലിയന്‍ ടീമിന് സമനില തിരിച്ചടിയായത്.
ബള്‍ഗേറിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പ് സിയില്‍ നിന്ന് എട്ടു മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായി ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 16 പോയന്റോടെ രണ്ടാമതായ ഇറ്റലിക്ക് ഇനി ലോകകപ്പില്‍ പങ്കെടുക്കാന്‍ പ്ലേ ഓഫ് കളിക്കണം.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ സ്‌കോര്‍ ചെയ്യാന്‍ യൂറോകപ്പ് ജേതാക്കള്‍ക്ക് സാധിച്ചില്ല.
Content Highlights: Italy missed out automatic qualification for fifa World Cup 2022
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..