റോം: ഇറ്റലി ദേശീയ ടീം പ്രതിരോധ താരവും ഫിയോറന്റീന ക്യാപ്റ്റനുമായ ഡേവിഡ് അസ്‌തോരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണ് അസ്‌തോരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 31 വയസായിരുന്നു. ഇറ്റാലിയന്‍ സീരി എയില്‍ ഉഡ്‌നിസിയുമായുള്ള മത്സരത്തിന് തൊട്ടുമുമ്പായിരുന്നു അസ്‌തോരിയുടെ മരണം. 

ഇതേത്തുടർന്ന് ഫിയോറന്റീനയും ഉഡ്നിസുമായുള്ള മത്സരം റദ്ദാക്കിയിട്ടുണ്ട്. മുന്‍ എ.സി.മിലാന്‍ താരം കൂടിയാണ് അസ്‌തോരി. 2015-ലാണ് ഫിറോന്റിനയിലെത്തിയത്.

Content Highlights: Italy international footballer Davide Astori found dead