'ഇഞ്ചുറി ടൈം'; ഖത്തര്‍ ലോകകപ്പിനും യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്


ഇറ്റലി - നോർത്ത് മാസിഡോണിയ മത്സരത്തിൽ നിന്ന് | Photo: AP

പലേര്‍മൊ: തുടര്‍ച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി പുറത്ത്. പലേര്‍മൊയിലെ സ്വന്തം സ്‌റ്റേഡിയമായ റെന്‍സോ ബാര്‍ബെറെയില്‍ നടന്ന ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയാണ് ഇറ്റലിയെ (1-0) അട്ടിമറിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മാസിഡോണിയയുടെ അലക്‌സാണ്ടര്‍ ട്രാജ്‌കോവ്‌സ്‌കിയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ത്ത ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്ന് താരം തൊടുത്ത ലോങ് റേഞ്ചര്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമയെ മറികടന്ന് വല കുലുക്കുകയായിരുന്നു.

2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനും അസൂറികള്‍ക്ക് യോഗ്യത നേടാനായിരുന്നില്ല. ഇതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഇറ്റലി ജേതാക്കളായിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് പ്ലേ ഓഫ് കളിക്കേണ്ടിവരികയായിരുന്നു. ഇറ്റലിക്കൊപ്പം പോര്‍ച്ചുഗലും പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥ വന്നതോടെ ഇവരില്‍ ഒരാള്‍ മാത്രമേ യോഗ്യത നേടുകയുള്ളൂ എന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ പോര്‍ച്ചുഗലുമായി ഏറ്റുമുട്ടുന്നതിലേക്ക് പോലും കാര്യങ്ങള്‍ എത്തിയില്ല.

1958 ലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. നാല് തവണ ഫുട്‌ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള രാജ്യമാണ് ഇറ്റലി. 1934,1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകജേതാക്കളായിട്ടുള്ളത്. 1970, 1994 ലോകകപ്പുകളില്‍ ഇറ്റലി ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ഖത്തര്‍ ലോകകപ്പ് നടക്കുക. അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ 15ല്‍ അധികം ടീമുകള്‍ ഇതുവരെ യോഗ്യത നേടിക്കഴിഞ്ഞു.

Content Highlights: italy failed to qualify for qatar world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented