Photo: twitter.com|EURO2024
ടൂറിന്: യുവേഫ നേഷന്‍സ് ലീഗ് ലൂസേഴ്സ് ഫൈനലില്‍ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. ഇതോടെ ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനം അസൂറിപ്പട സ്വന്തമാക്കി.
ഇറ്റലിയ്ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാല്‍ട്ടിയിലൂടെ ഡൊമനിക്കോ ബെറാഡിയും ലക്ഷ്യം കണ്ടപ്പോള്‍ ചാള്‍സ് ഡി കെറ്റലാറെ ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ നേടി.
ഇറ്റലിയും ബെല്‍ജിയവും പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് കളിക്കാനിറങ്ങിയത്. ഇറ്റലിയില്‍ സീറോ ഇമ്മൊബിലെ, ചെല്ലിനി, വെറാട്ടി, ഇന്‍സീന്യെ, ബൊനൂച്ചി എന്നിവരൊന്നും കളിച്ചില്ല. സൂപ്പര്‍ താരം റൊമേലു ലുക്കാക്കു, ഈഡന് ഹസാര്‍ഡ്, തോര്‍ഗാന്‍ ഹസാര്‍ഡ് തുടങ്ങിയ താരങ്ങള്‍ ബെല്ജിയത്തിനുവേണ്ടിയും കളിച്ചില്ല.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബരെല്ലയിലൂടെ ഇറ്റലി ലീഡെടുത്തു. താരത്തിന്റെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ കുര്‍ട്വയെ മറികടന്ന് വലയിലെത്തി. 65-ാം മിനിട്ടില്‍ ഇറ്റാലിയന്‍ മുന്നേറ്റതാരം കിയേസയെ ബോക്സിനകത്ത് കാസ്റ്റാഗ്നെ വീഴ്ത്തിയതോടെ ഇറ്റലിയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.
കിക്കെടുത്ത ബെറാഡിയ്ക്ക് പിഴച്ചില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ഇറ്റലിയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച ബെല്‍ജിയം ഒടുവില്‍ 86-ാം മിനിട്ടില്‍ ലക്ഷ്യം കണ്ടു. കെവിന് ഡിബ്രുയിനെയുടെ പാസ് സ്വീകരിച്ച് മുന്നേറിയ കെറ്റലാറെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മയെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
സെമിയില്‍ ബെല്‍ജിയത്തെ ഫ്രാന്‍സും ഇറ്റലിയെ സ്പെയ്നുമാണ് കീഴടക്കിയത്. ഫൈനല്‍ രാത്രി 12.30 ന് നടക്കും
Content Highlights: Italy edge Belgium to take third plac in UEFA Nations League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..