ലെവൻഡോവ്സ്കി
മ്യൂണിക്ക്: ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും താരതമ്യം ചെയ്ത് അഭിപ്രായം വ്യക്തമാക്കി ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലെവന്‍ഡോവ്‌സ്‌കി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മനസ്സ് തുറന്നത്.
റൊണാള്‍ഡോയുടെ പ്രായമെത്തുമ്പോള്‍ മെസ്സി ഗോളടിക്കാനായി ബുദ്ധിമുട്ടുമെന്ന് ലെവന്‍ഡോവ്‌സ്‌കി തുറന്നടിച്ചു. ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ ശേഷം മെസ്സി ഗോളടിക്കുന്നതില്‍ പിന്നോട്ട് പോയി. മെസ്സിയേക്കാള്‍ രണ്ട് വയസ്സ് കൂടുതലുള്ള റൊണാള്‍ഡോ ഈ പ്രായത്തിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ടെന്ന് ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. മെസ്സി റൊണാള്‍ഡോയുടെ പ്രായമെത്തുമ്പോള്‍ പോര്‍ച്ചുഗീസ് താരത്തിനോളം പോന്ന പ്രകടനം കാഴ്ച വെയ്ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.
' ക്രിസ്റ്റ്യാനോ എന്നേക്കാളും മൂന്നര വയസ്സ് മൂത്തതാണ്. മെസ്സിയും ഞാനും തമ്മില്‍ ഒന്നര വയസ്സിന്റെ വ്യത്യാസമുണ്ട്. ക്ലബ്ബ് മാറുമ്പോഴും റൊണാള്‍ഡോ ഗോളടി മറക്കുന്നില്ല. മിക്ക മത്സരങ്ങളും ഗോളടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. മെസ്സി റൊണാള്‍ഡോയെ വെച്ചുനോക്കുമ്പോള്‍ വ്യത്യസ്തനായ കളിക്കാരനാണ്. റൊണാള്‍ഡോയുടെ പ്രായമെത്തുമ്പോള്‍ മെസ്സിയുടെ സ്‌കോറിങ് വേഗം കുറയും. അദ്ദേഹം ഗോള്‍ കണ്ടെത്താനായി ബുദ്ധിമുട്ടും'- ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം തവണയും ഫിഫയുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം വാങ്ങിയ ലെവന്‍ഡോവ്‌സ്‌കി ഗോളടിയില്‍ ഇന്ന് മറ്റേതുതാരത്തേക്കാളും മുന്നില്‍ നില്‍ക്കുന്ന കളിക്കാരനാണ്.
Content Highlights: At Cristiano Ronaldo's age, it will be hard for Lionel Messi to maintain his goalscoring level says Lewandowski
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..