ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് നവംബര്‍ പതിനേഴിന് തുടക്കമാവും. കൊച്ചിയിലാണ് ഉദ്ഘാടന മത്സരം. നേരത്തെ ഉദ്ഘാടന മത്സരത്തിന് കൊല്‍ക്കത്തയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു.
പുതിയ ഷെഡ്യൂള്‍ അനുസരിച്ച് കൊല്ക്കത്തിലായിരിക്കും ഫൈനല്‍ നടക്കുക. ഫൈനലിന് കൊച്ചിയായിരുന്നു വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത്.
കൊല്‍ക്കത്തയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ഫൈനല്‍ വന്‍ വിജയമായതിനെ തുടര്‍ന്നാണ് ഫൈനല്‍ കൊല്‍ക്കത്തയിലേക്ക് മാറ്റാന്‍ ഐ.എസ്.എല്‍. അധികൃതര്‍ തീരുമാനിച്ചത്.
കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് കൊച്ചിയിലെ ആദ്യ മത്സരം. ഫെബ്രുവരി ഒന്‍പതിനാണ് കൊല്‍ക്കത്തയിലെ റിട്ടേണ്‍ മത്സരം.
നവംബര്‍ 25 (ജംഷഡ്പുര്‍ എഫ്.സി), ഡിസംബര്‍ മൂന്ന് (മുംബൈ എഫ്.സി), ഡിസംബര്‍ പതിനഞ്ച് (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്), ഡിസംബര്‍ 31 (ബെംഗളൂരു എഫ്.സി), ജനുവരി നാല് (പുണെ സിറ്റി), ജനുവരി 21 (എഫ്.സി. ഗോവ) ജനുവരി 27 (ഡല്‍ഹി ഡയനാമോസ്), ഫെബ്രുവരി 23 (ചെന്നൈയിന് എഫ്.സി) എന്നിങ്ങനെയാണ് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍.
Content Highlights: ISL, Indian Super League, Kerla blasters, athletico de kolkatha, football, Kochi, soccer, mathrubhumi, football news, indian football
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..