കൊച്ചി: ഐ.എസ്.എല്ലില്‍ ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ എ.ഐ.എഫ്.എഫ് ശ്രമിക്കുന്നതായി സൂചന. പുതിയ സീസണില്‍ ഐ-ലീഗിലെ ടീമുകളുമായി ലയനം അസാധ്യമാണെന്ന് തോന്നിയാല്‍ ടീമുകളുടെ എണ്ണം   പതിനഞ്ചില്‍ എത്തിക്കാനാണ് പുതിയ പദ്ധതി. ഇതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായി ടീമിനെ ക്ഷണിക്കാനാണ് എ.ഐ.എഫ്.എഫ് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ നിന്ന് പുതിയ ഒരു ക്ലബ്ബിനുള്ള സാധ്യതയും എഐഎഫ്എഫ് തള്ളിക്കളയുന്നില്ല. തിരുവനന്തപുരം നഗരത്തിന് അവസരം നല്‍കാനാണ് സാധ്യത. അഹമ്മദബാദ്, കട്ടക്ക്, ഹൈദരബാദ് എന്നീ നഗരങ്ങളെയും പുതിയ ടീമുകള്‍ക്കായി പരിഗണിച്ചേക്കും. 

നിലവില്‍ ഐഎസ്എല്ലില്‍ പത്ത് ടീമുകളാണുള്ളത്. ഐ-ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ വന്നാല്‍ പുതിയ നാല് ടീമുകളെ കൂടിയാണ് ലേലത്തിന് ക്ഷണിക്കുക. പുതിയ ടീമുകളും ഐ-ലീഗ് ക്ലബ്ബുകളും ഫ്രാഞ്ചൈസി തുക നല്‍കേണ്ടി വരും. എന്നാല്‍ ഐ ലീഗ്- ഐ.എസ.്എല്‍ ലയനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയതിനു ശേഷം മാത്രമേ ഈ പുതിയ നിര്‍ദേശങ്ങളില്‍ നടപടിയുണ്ടാകാന്‍ സാധ്യത.

Content Highlights: ISL Expanding Teams AIFF