മുംബൈ: നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള താരങ്ങളെ അണിനിരത്തി കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ നാലാം സീസണിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. പ്രതിരോധ താരം സന്ദേശ് ജിങ്കനെയും മലയാളികളുടെ സ്വന്തം സി.കെ വിനീതിനെയും നിലനിര്‍ത്തി മുംബൈയില്‍ ഡ്രാഫ്റ്റിനെത്തിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സന്തുലിതമായ ടീമിനെയാണ് തിരഞ്ഞെടുത്തത്. സി.കെ വിനീത്, റിനോ ആന്റോ, യുവതാരങ്ങളായ പ്രശാന്ത്, അജിത് ശിവന് എന്നിവരാണ് കേരള ടീമിലെ മലയാളികള്‍. അതേസമയം നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ഒമ്പത് താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനൊപ്പം നാലാം സീസണില്‍ കളത്തിലിറങ്ങുക.
ഇന്ത്യയുടെ പ്രതിരോധ താരവും മലയാളിയുമായ അനസ് എടത്തൊടികയെ ജംഷഡ്പുര്‍ എഫ്.സി സ്വന്തമാക്കി. ഒരു കോടി പത്ത് ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി ഡൈനാമോസ് താരമായിരുന്ന അനസിന്റെ കൈമാറ്റം. ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മുഹമ്മദ് റാഫി 30 ലക്ഷത്തിന് ചെന്നൈയ്ന് എഫ്.സിയിലേക്ക് പോയപ്പോള്‍ മറ്റൊരു മലയാളിയായ സക്കീറിനെ മുംബൈ എഫ്.സി വാങ്ങി.
ജിങ്കനൊപ്പം പ്രതിരോധനത്തിലേക്ക് മലയാളി താരം റിനോ ആന്റോയെയും (63 ലക്ഷം) യുവതാരവും ഇന്ത്യയുടെ അണ്ടര്‍-23 ടീം ക്യാപ്റ്റനുമായ ലാല്റുതാരയെയുമാണ് ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തത്. ഐ-ലീഗ് ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സി താരമാണ് ലാല്റുതാരെ. ഐ-ലീഗില്‍ ഷില്ലോങ് ലജോങ്ങിന് വേണ്ടി കളിച്ച മേഘാലയില്‍ നിന്നുള്ള താരം സാമുവല്‍ ഷദാബ്, മിസോറാമില്‍ നിന്നുള്ള ഇരുപതുകാരന് ലാല്‍തകിമ, മണിപ്പൂരില്‍ നിന്നുള്ള 21-കാരന് ഡിഫന്‍ഡര്‍ പ്രീതം സിങ്ങ്് എന്നീ യുവനിരയും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പടുത്തുയര്‍ത്തും.
ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലും നോര്‍ത്ത് ഈസ്റ്റ് ആധിപത്യമാണ്. ജപ്പാനീസ് വംശജനായ വെറ്ററന്‍ താരം അരാറ്റ ഇസുമി, മണിപ്പൂര്‍ താരങ്ങളായ ജാക്കിചന്ദ് സിങ്ങ്, സിയാം ഹങ്കല്‍, ഒഗ്നം മിലന് സിങ്ങ്, ലോകെന്‍ മെയ്തേയി എന്നിവരോടൊപ്പം മലയാളികളായ സി.കെ വിനീതും അജിത് ശിവനുമാണ് മധ്യനിരയിലുള്ളത്. കൊച്ചി നിര്‍മല കോളേജ് വിദ്യാര്‍ഥിയായ അജിത് ശിവന് റിലയന്‍സ് ഫൗണ്ടേഷന് യൂത്ത് സ്പോര്‍ട്സിലൂടെയാണ് കളി പഠിച്ചത്.
അതേസമയം മുന്നേറ്റനിരയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് നിലവില്‍ ബ്ലാസ്റ്റേഴ്സിനുള്ളത്. ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ അണ്ടര്‍-21 മലയാളി താരം പ്രശാന്തും ഐ-ലീഗില്‍ മുംബൈയുടെ സ്ട്രൈക്കറായ കരണ്‍ അതുല്‍ സാഹ്നിയും. സാല്‍ഗോക്കറിനും ബെംഗളൂരു എഫ്.സിക്കും കളിച്ച സാഹ്നി ഇന്റര്മിലാന് അക്കാദമിക്കെതിരെ ഗോള്‍ നേടിയിട്ടുണ്ട്. സി.കെ വിനീതിനെയും ജാക്കി ചന്ദ് സിങ്ങിനെയും സ്ട്രൈക്കര്‍മാരായി ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താം. അതേസമയം സ്ട്രൈക്കര്‍മാരായി വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ എഫ്.സി ഗോവയുടെ ഗോള്‍കീപ്പറായിരുന്ന സുഭാശിഷ് റോയ് ചൗധരിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍പോസ്റ്റ് കാക്കുക.
കേരള ബ്ലാസ്റ്റേഴ്സ്
നിലനിര്‍ത്തിയവര്‍: സന്ദേശ് ജിംഗന് (ഡിഫന്‍ഡര്‍), സി.കെ.വിനീത് (മിഡ്ഫീല്‍ഡര്‍), പ്രശാന്ത് കരുത്തേടത്തുകുനി (സ്ട്രൈക്കര്‍)
ഗോള്‍കീപ്പര്‍മാര്‍: സുഭാഷിഷ് റോയ് ചൗധരി
ഡിഫന്‍ഡര്‍മാര്‍: റിനോ ആന്റോ, ലാല്‍റുതാര, ലാല്‍തകിമ, സാമ്വല്‍ ഷദപ്, സൊരെയ്സം പ്രിതംകുമാര്‍ സിങ്.
മിഡ്ഫീല്‍ഡര്‍മാര്‍: അരാറ്റ ഇസുമി, മിലാന് സിങ് ഒംഗ്നം, സിയാന് ഹംഗല്‍, ജാക്കിചന്ദ്സിങ്, അജിത് ശിവന്, ലോകെന്‍ മൊയിരാങ്തെം മെയ്റ്റെയ്.
ഫോര്‍വേഡ്: കരണ്‍ അതുല്‍ സാഹ്നി
ലൈവ് അപ്ഡേറ്റ്സ്
ആഷ്ലി വെസ്റ്റ്വുഡും സ്റ്റീവ് കോപ്പലും ടെഡി ഷെറിങാമും ഡ്രാഫ്റ്റിനെത്തിയപ്പോള്
ഡ്രാഫ്റ്റിന് മുമ്പൊരു സെല്‍ഫി
ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നു
ജിങ്കനും ഛേത്രിയും ജെജെയും വേദിയില്‍
ഡ്രാഫ്റ്റിന് തുടക്കം
റൗണ്ട് വണ്ണില്‍ ജംഷഡ്പുര്‍ എഫ്.സിയ്ക്കും ഡല്‍ഹി ഡൈനാമോസിനും കളിക്കാരെ തെരഞ്ഞെടുക്കാം
ഐ.എസ്.എല്‍ നവംബര്‍ 17ന് തുടങ്ങും, നാല് മാസം നീണ്ടു നില്ക്കും
അനസ് എടത്തൊടിക ജംഷഡ്പുര്‍ എഫ്.സിയില്‍
ആല്‍ബിനൊ ഗോമസും പ്രീതം കോട്ടലും ഡല്‍ഹി ഡൈനാമോസില്‍
സുബ്രതോ പാല് ജംഷഡ്പുര്‍ എഫ്.സിയില്‍
ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് യൂജിന്ങ്സണ് ലിങ്ദോ കൊല്‍ക്കത്തയില്‍
മെഹ്താബ് ഹുസൈന് ജംഷഡ്പുര്‍ എഫ്.സിയില്‍
63 ലക്ഷം രൂപയ്ക്ക് റിനോ ആന്റോ കേരള ബ്ലാസ്റ്റേഴ്സില്‍
25 ലക്ഷം രൂപയ്ക്ക് ലാല്‍റുതാര കേരള ബ്ലാസ്റ്റേഴ്സിലേക്ക്
45 ലക്ഷം രൂപയ്ക്ക് ജയേഷ് റാണ കൊല്‍ക്കത്തയില്‍
അഞ്ചു റൗണ്ടുകള്‍ കഴിഞ്ഞു, ബ്രേക്ക്
റൗണ്ട് ഫോര്‍ ഡ്രാഫ്റ്റ്
റിനോയെ സ്വാഗതം ചെയ്ത് വിനീതിന്റെ ട്വീറ്റ്
ലാല്റിണ്ടിക റാള്‍ട്ടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍
രാജു ഗെയ്ക്ക്വാദ് 47 ലക്ഷം രൂപയ്ക്ക് മുംബൈയില്‍
ഹര്‍മന്‍ജോത് ഖാബ്ര 53 ലക്ഷം രൂപയ്ക്ക് ബെംഗളൂരു എഫ്.സിയില്‍
സത്യസെന്‍ സിങ്ങ് ഡല്‍ഹിയില്‍
കീഗെന് പെരേര കൊല്‍ക്കത്തയില്‍
റോബിന് ഗുരുങ് ജെംഷഡ്പുര്‍ എഫ്.സിയില്‍
45 ലക്ഷം രൂപക്ക് 25കാരന് മിലന് സിങ്ങ് കേരള ബ്ലാസ്റ്റേഴ്സില്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസ് താരം
53 ലക്ഷം രൂപക്ക് ബിക്രംജിത് സിങ്ങ് ചെന്നൈയ്ന് എഫ്.സിയില്‍
26 ലക്ഷത്തിന് ജുവല്‍ രാജ പുണെയില്‍
നീം ദോര്‍ജി എഫ്.സി പുണെ സിറ്റിയില്‍
ധന സിങ്ങ് ചെന്നൈയിന് എഫ്.സിയില്‍
40 ലക്ഷത്തിന് അരാറ്റ ഇസുമി കേരള ബ്ലാസ്റ്റേഴ്സില്‍
പ്രതീക് ചൗധരി ഡല്‍ഹി ഡൈനാമോസില്‍
ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് ഗോവയില്‍
സാഹില്‍ തൊബാറ മുംബൈയില്‍
സെറിട്ടന്‍ ഫെര്‍ണാണ്ടസ് ഗോവയില്‍
ജെര്‍മന്‍പ്രീത് സിങ്ങ് 12 ലക്ഷത്തിന് ചെന്നൈയില്‍
ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരി ബ്ലാസ്റ്റേഴ്സില്‍
സെന്റര്‍ ബാക്ക് അന്‍വര്‍ അലി കൊല്‍ക്കത്തയില്‍, 35 ലക്ഷം
19-കാരന് വിനീത് റായ് ഡല്‍ഹിയില്‍
മിഡ്ഫീല്‍ഡര്‍ ആല്വിന് ജോര്‍ജ്ജ് ബെംഗളൂരുവില്‍
വിങ്ങര്‍ റോമിയോ ഫെര്‍ണാണ്ടസ് (50 ലക്ഷം) ഡല്‍ഹി ഡൈനാമോസില്‍
യുവതാരം ഹിതേഷ് ശര്‍മ്മ പത്ത് ലക്ഷത്തിന് കൊല്‍ക്കത്തയില്‍
ഡിഫന്‍ഡര്‍ സൗവിക് ഘോഷ് ജെംഷഡ്പുരില്
25കാരന് ജാക്കിചന്ദ് സിങ്ങ് ബ്ലാസ്റ്റേഴ്സില്‍, കഴിഞ്ഞ സീസണില്‍ മുംബൈയില്‍ കളിച്ചു
ഗോള്‍കീപ്പര്‍ പവന് കുമാര്‍ ചെന്നൈയില്‍
വെയ്ന്‍ വാസ് പുണെ സിറ്റിയില്‍
ഗോള്‍കീപ്പര്‍ നവീന്‍ കുമാര്‍ എഫ്.സി ഗോവയില്‍
ഗോള്‍കീപ്പര്‍ രവി കുമാര്‍ നോര്‍ത്ത് ഈസ്റ്റില്‍ (17 ലക്ഷം)
മിഡ്ഫീല്‍ഡര്‍ സഞ്ജു പ്രധാന് (30 ലക്ഷം) മുംബൈയില്‍
സോമിങ്ലിയാനെ റാള്‍ട്ടെ ബെംഗളൂരു എഫ്.സിയില്‍
വെറ്ററന്‍ താരം റോബിന് സിങ്ങ് കൊല്‍ക്കത്തയില്‍
പത്തൊമ്പതുകാരന് സയ്റത് കീമ ജെംഷഡ്പുരില്
മിഡ്ഫീല്‍ഡര്‍ സിയാം ഹങ്കല്‍ ബ്ലാസ്റ്റേഴ്സില്‍ (31 ലക്ഷം)
20-കാരന് ലാല്തകീമ ബ്ലാസ്റ്റേഴിസില്‍ (പത്ത് ലക്ഷം)
യുവതാരം റൂബര്‍ട്ട് നോന്ഗ്രൂം (12.5 ലക്ഷം) കൊല്‍ക്കത്തയില്‍
യുവഗോള്‍കീപ്പര്‍ സുഖ്ദേവ് പ്ട്ടേല്‍ ഡല്‍ഹിയില്‍
24കാരന് മുന്നേറ്റ താരം തോങ്കോസിയം ഹോകിപ് ബെംഗളൂരുവില്‍
മലയാളി താരം സക്കീര്‍ മുണ്ടുപറമ്പ് മുംബൈയില്‍ (18 ലക്ഷം)
ഡിഫന്‍ഡര്‍ മുഹമ്മദ് അലി ഗോവയില്‍ (12 ലക്ഷം)
കമല്‍ജിത് സിങ്ങ് പുണെയില്‍
ഡിഫന്‍ഡര്‍ കീനന്‍ അല്‍മെയ്ഡ ചെന്നൈയ്ന് എഫ്.സിയില്‍ (20 ലക്ഷം)
പത്താം റൗണ്ട് അവസാനിച്ചു, ബ്രേക്ക്
ജുവല്‍ മാര്‍ട്ടിന്‍സ് ഗോവയില്‍
ഗോള്‍കീപ്പര്‍ അബ്രാ മണ്ഡല് ബെംഗളൂരുവില്‍
യുവ ഡിഫന്‍ഡര്‍ സാജിദ് ദോത്ത് ഡല്‍ഹിയില്‍
21കാരന് ഡിഫന്‍ഡര്‍ പ്രീതം കുമാര്‍ സിങ്ങ് ബ്ലാസ്റ്റേഴ്സില്‍
10 ലക്ഷത്തിന് ഷില്ലോങ് ലജോങ് റൈറ്റ് ബാക്ക് സാമുവല്‍ ശതാബ് ബ്ലാസ്റ്റേഴ്സില്‍ (24 വയസ്സ്)
മുഹമ്മദ് റാഫി 30 ലക്ഷത്തിന് ചെന്നൈയ്ന് എഫ്.സിയില്‍
മലയാളി യുവതാരം ഹക്കു 12 ലക്ഷത്തിന് നോര്‍ത്ത് ഈസ്റ്റിന്റെ ഡിഫന്‍സില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..