Photo: PTI
കൊല്‍ക്കത്ത: നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജേതാക്കളായ എ.ടി.കെ മോഹന്‍ ബഗാന്റെ പേര് മാറ്റി മാനേജ്‌മെന്റ്. ജൂണ്‍ ഒന്നുമുതല്‍ ടീം മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരില്‍ അറിയപ്പെടും. ടീം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് എ.ടി.കെ പേര് മാറ്റുന്നത്. ലീഗിന്റെ തുടക്ക സീസണുകളില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന പേരിലാണ് ടീം കളിച്ചത്. ഉദ്ഘാടന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ കീഴടക്കി ടീം കിരീടം നേടുകയും ചെയ്തു.
2020-ല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാനില്‍ ലയിച്ചു. ഇതോടെ ടീം എ.ടി.കെ മോഹന്‍ ബഗാന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ ആരാധകര്‍ക്ക് ഇതില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.
മോഹന്‍ ബഗാനൊപ്പം എ.ടി.കെയുടെ ആവശ്യമില്ലെന്നും എ.ടി.കെ ഒഴിവാക്കണമെന്നും ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടു. 2022-2023 സീസണില്‍ കിരീടം നേടിയതിനുശേഷം ടീം പേര് മാറ്റാന്‍ തീരുമാനിച്ചു. മോഹന്‍ബഗാന്റെ ഔദ്യോഗിക പേജിലൂടെയാണ് പുതയ പേര് ടീം ആരാധകരുമായി പങ്കുവെച്ചത്. 2022-2023 സീസണ്‍ ഫൈനലില്‍ ബെംഗളൂരു എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് മോഹന്‍ബഗാന്‍ കിരീടം നേടിയത്.
Content Highlights: ISL Champion ATKMB to be officially renamed Mohun Bagan Super Giant from June 1
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..