മുംബൈ: ഐഎസ്എല്‍ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്‌സ്ചര്‍ പുറത്തുവിട്ടു. നവംബര്‍ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടും.ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

ഇത്തവണയും ഗോവയില്‍ മാത്രമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം, തിലക് മൈതാന്‍ സ്‌റ്റേഡിയം എന്നിവയാണ് ടൂര്‍ണമെന്റ് വേദികള്‍. വാരാന്ത്യങ്ങളില്‍ രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ മത്സരം രാത്രി 7.30നും രണ്ടാം മത്സരം 9.30നും തുടങ്ങും.

നവംബര്‍ 27-നാണ് ആദ്യ കൊല്‍ക്കത്ത ഡര്‍ബി നടക്കുക. എടികെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും രാത്രി 7.30-ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടും. 

ഫിക്‌സ്ചര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: ISL 2021-22 eighth season will kick off on November 19