മുംബൈ:  ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമാര്‍ കൊല്‍ക്കത്തയും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 29-ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

12 റൗണ്ടുകളിലായി ആകെ 59 മത്സരങ്ങളാണ് ഈ സീസണിലുണ്ടാകുക. ഇത് മൂന്ന് ഇടവേളകളിലായാണ് നടക്കുക. സെപ്റ്റംബര്‍ 30ന് നടക്കുന്ന സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു എഫ്.സിയും ചെന്നൈയ്ന്‍ എഫ്.സിയും ഏറ്റുമുട്ടും. വൈകുന്നേരം 7.30-നാണ് മത്സരം. 

ഒക്ടോബര്‍ എട്ടു മുതല്‍ 16 വരെയും നവംബര്‍ 12 മുതല്‍ 20 വരെയും ഇന്ത്യന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ക്കായും ഡിസംബര്‍ 17 മുതല്‍ എ.എഫ്.സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിനായും മത്സരങ്ങള്‍ നിര്‍ത്തിവെക്കും. വാരാന്ത്യങ്ങളിലാണ് മത്സരങ്ങള്‍ കൂടുതലുമുള്ളത്. 

ഫിക്‌സ്ച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: ISL 2018 Fixture Kerala Blasters vs ATK