മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ടീമുകള്‍ക്ക് കളിക്കാരെ സ്വന്തമാക്കാനുള്ള ഡ്രാഫ്റ്റ് ഞായറാഴ്ച്ച മുംബൈയില്‍. സീസണിലേക്കുള്ള ഇന്ത്യന്‍ കളിക്കാരെ എടുക്കാനുള്ള വേദിയാണിത്.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഡ്രാഫ്റ്റ് നടത്തുന്നത്. നാലാം സീസണിലെ ആവേശമുണര്‍ത്തുന്ന ലേലം വിളി ഇത്തവണയില്ല. ഡ്രാഫിറ്റില്‍ ഒപ്പിട്ട 199 താരങ്ങളില്‍ നിന്ന് ടീമിന് വരുന്ന അവസരങ്ങളനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താം. നേരത്തെ നിശ്ചയിച്ച കളിക്കാരുടെ വിലയില്‍ വര്ധനയുമുണ്ടാവുകയുമില്ല.
മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയും മുന്‍ പുണെ സിറ്റി താരം യൂജിന്സണ് ലിങ്ദോയുമാണ് വിലയേറിയ താരങ്ങള്‍. ഇരുവര്‍ക്കും 1.10 കോടി രൂപയാണ് വില. സുബ്രതോ പാലിന് 87 ലക്ഷവും പ്രീതം കോട്ടലിന് 75 ലക്ഷവും. ബല്‍വന്ത് സിങ്ങ്, റോബിന് സിങ്, റിനോ ആന്റോ, ലെന്നി ഫോഡ്രിഗസ്, നാരായണ്‍ ദാസ് എന്നിവരും 50 ലക്ഷത്തിന് മുകളില്‍ വിലയുള്ളവരാണ്.
പ്രതീക്ഷയോടെ മലയാളിപ്പട
ഐ എസ് എല്‍ ഡ്രാഫ്റ്റില്‍ 12 മലയാളി താരങ്ങള്‍. ഡ്രാഫ്റ്റില്‍ ഏറ്റവും വിലകൂടിയ താരമായ അനസ് എടത്തൊടിക മുതല്‍ യുവ താരങ്ങളായ അക്ഷയ് ജോഷിയും അജിത് ശിവനും വരെയുണ്ട് മലയാളികളായി ഡ്രാഫ്റ്റില്‍.
മലയാളികളായ താരങ്ങളില്‍ പരിചയസമ്പത്തുള്ളവര്ക്കൊക്കെ മികച്ച വില തന്നെ കിട്ടി. 1.10 കോടിയാണ് ഡ്രാഫ്റ്റില്‍ അനസ് എടത്തൊടികയുടെ വില. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റിനോ ആന്റോക്ക് 63 ലക്ഷം, മുഹമ്മദ് റാഫിക്ക് 30 ലക്ഷം, ചെന്നൈയിനു വേണ്ടി ബൂട്ടു കെട്ടിയ എം.പി സക്കീറിന് 18 ലക്ഷം. മധ്യനിര താരം ഡെന്‍സണ്‍ ദേവദാസിന് 16 ലക്ഷം, കോട്ടയം സ്വദേശിയായ ജസ്റ്റിന് സ്റ്റീഫന്‍ 14 ലക്ഷം, കാസര്‍ഗോഡുകാരനായ ഗോള്‍കീപ്പര്‍ നിതിന്‍ ലാലിന് 12 ലക്ഷം എന്നിങ്ങനെയാണ് വില.
പുതുതായി ഡ്രാഫ്റ്റില്‍ എത്തിയ മലയാളികളില്‍ ഹക്കുവിന് 12 ലക്ഷം രൂപയാണ് വില. ഗോള്‍കീപ്പര്‍മാരായ ഷാഹിന്‍ലാല്‍ 8 ലക്ഷം, ഉബൈദ് 6 ലക്ഷം എന്നിങ്ങനെയാണ് വില. റിലയന്‍സ് യൂത്ത് ടൂര്‍ണമെന്റില്‍ തിളങ്ങിയ അക്ഷയ് ജോഷിക്കും അജിത് ശിവനും 6 ലക്ഷം രൂപയുമാണ് നിര്‍ണയിച്ചിരിക്കുന്ന വില.
ഡ്രാഫ്റ്റ്
ഐ.എസ്.എല്ലില്‍ കരാറിലെത്തിയ കളിക്കാരെ ടീമുകള്‍ക്ക് ഊഴമിട്ട് സ്വന്തമാക്കാനുള്ള അവസരമാണിത്. 18 കോടിയാണ് ഒരു ടീമിന് ചെലവഴിക്കാവുന്ന പരമാവധി തുക. ഇതില്‍ 12 കോടിയാണ് വിദേശ താരങ്ങള്‍ക്ക് ചെലവഴിക്കാം. 17 ഇന്ത്യന്‍ താരങ്ങളെ ടീമിലെടുക്കാം. അഞ്ചാം സീസണില്‍ മാര്‍ക്വി പ്ലെയര്‍ നിര്‍ബന്ധമില്ല.
കളിക്കാരെ സ്വന്തമാക്കാന്‍
ഡ്രാഫിറ്റിന് മുമ്പ് ഓരോ ടീമുകള്‍ക്കും രണ്ട് സീനിയര്‍ താരങ്ങളെ നിലനിര്‍ത്താമായിരുന്നു. ഡല്‍ഹി ഡൈനാമോസ് ആരെയും നിലനിര്‍ത്തിയില്ല. പുണെ സിറ്റി ഒരാളെ മാത്രമാണ് നിലനിര്‍ത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് സി.കെ വിനീതിനെയും സന്ദേശ് ജിങ്കനെയും നിലനിര്‍ത്തി.
ആദ്യ റൗണ്ടില്‍ ടാറ്റയ്ക്ക് ആകും കളിക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുക. പിന്നാലെ താരങ്ങളെ നിലനിര്‍ത്താത്ത ഡല്‍ഹിക്കും ലഭിക്കും. രണ്ടാം റൗണ്ടില്‍ ആദ്യ അവസരം ഒരാളെ നിലനിര്‍ത്തിയ പുണെയ്ക്ക് ലഭിക്കും. ഈ റൗണ്ടില്‍ മൂല്യം കൂടുതലുള്ള രണ്ട് താരങ്ങളെ വീതം ടാറ്റ ടീമിനും ഡല്‍ഹിക്കും സ്വന്തമാക്കാം. ഒരു താരത്തെ പുണെയ്ക്കുമെടുക്കാം.
മൂന്നാം റൗണ്ട് മുതല്‍ നറുക്കെടുപ്പ് വരും. ഊഴത്തിനനുസരിച്ച് ടീമുകള്‍ക്ക് താരങ്ങളെ വിളിക്കാം. കഴിഞ്ഞ തവണത്തെ ലേലത്തില്‍ ഒരു ടീം വിളിച്ച താരത്തെ കൂടുതല്‍ തുക നല്കി സ്വന്തമാക്കാന്‍ മറ്റൊരു ടീമിന് അവസരമുണ്ടായിരുന്നു. ഇത്തവണ അത് ഉണ്ടാകില്ല. കളിക്കാരുടെ മൂല്യത്തിന് അനുസരിച്ച് വിവിധ പൂളുകളാക്കി തിരിച്ചാണ് ഡ്രാഫ്റ്റ് നടത്തുന്നത്.
പരാതി
താരങ്ങള്‍ക്ക് ഇത്തവണത്തെ ഡ്രാഫ്റ്റ് സിസ്റ്റം ഗുണമുണ്ടാകില്ലെന്ന പരാതി നേരത്തെ തന്നെ വന്നിരുന്നു. പ്രത്യേകിച്ച് കളിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകില്ല. സീനിയര്‍ താരങ്ങളെ മാത്രം വിളിച്ചെടുക്കാതെ ജൂനിയര്‍ താരങ്ങള്‍ക്കും അവസരം നല്‍കണമെന്നാണ് സംഘാടകരുടെ നിലപാട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..