Photo: kbfc
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ്ബ് വിട്ടു. ഇഷ്ഫാഖുമായുള്ള കരാര്‍ അവസാനിച്ചതായി ക്ലബ്ബ് ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകനാണ്.
മൂന്ന് വര്‍ഷം ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ശേഷമാണ് ഇഷ്ഫാഖ് ടീമിന്റെ സഹ പരിശീലകനാകുന്നത്.
''കഴിഞ്ഞ 4 വര്‍ഷമായി ഒരു അസിസ്റ്റന്റ് കോച്ചെന്ന നിലയില്‍ ടീമിനോട് കാണിച്ച കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഇഷ്ഫാഖിനോട് പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആഗ്രഹിക്കുന്നു. ആദ്യം ഒരു കളിക്കാരന്‍ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിര്‍ത്തും. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു.'' - ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
പുതിയ സഹപരിശീലകനെ ഉടന്‍ തീരുമാനിക്കുമെന്നും ക്ലബ്ബ് അറിയിച്ചു.
Content Highlights: Ishfaq Ahmed steps down as assistant coach of Kerala Blasters FC
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..