സാന്റിയാഗോ (ചിലി): ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്റെ ചിലിയന്‍ താരം ആര്‍തുറോ വിദാലിന് കോവിഡ്. ചിലി ദേശീയ ടീമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

കോവിഡ് ബാധിതനായ താരം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ വ്യാഴാഴ്ച അര്‍ജന്റീനയ്‌ക്കെതിരേയും പിന്നീട് ബൊളീവിയക്ക് എതിരേയും നടക്കാനിരിക്കുന്ന ചിലിയുടെ ലോകകപ്പ് യോഗ്യതാ മത്സരം താരത്തിന് നഷ്ടമാകും. 

അതേസമയം അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിനൊരുങ്ങുന്ന മറ്റ് ടീം അംഗങ്ങള്‍ക്കൊന്നും രോഗബാധയില്ലെന്നും ടീം വ്യക്തമാക്കി.

കടുത്ത തൊണ്ടവേദനയെ തുടര്‍ന്നാണ് വിദാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: Inter Milan player Arturo Vidal in hospital after positive Covid test