മിലാന്‍: നിലവിലെ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ ഇന്റര്‍മിലാന്‍ പുതിയ പരിശീലകനായി സിമോണെ ഇന്‍സാഗിയെ നിയമിച്ചു. ഇന്റര്‍മിലാന് സീരി എ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതിനുപിന്നാലെ പരിശീലകന്‍ ആന്റോണിയോ കോണ്ടെ ടീം വിട്ടിരുന്നു. കോണ്ടെയ്ക്ക് പകരമാണ് ഇന്‍സാഗിയെ നിയമിച്ചിരിക്കുന്നത്.

ഇറ്റലിയുടെ മുന്‍ ദേശീയ താരം കൂടിയായ ഇന്‍സാഗി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. ലാസിയോയുടെ പരിശീലകനായിരുന്നു താരം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ലാസിയോയുടെ പരിശീലകനായിരുന്ന താരം അടുത്ത ആഴ്ച മുതല്‍ ഇന്ററിനെ പരിശീലിപ്പിക്കും.

ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെയാണ് കോണ്ടെ ഇന്ററിന്റെ പരിശീലകസ്ഥാനം രാജിവെച്ചത്. 2010-ന് ശേഷം ടീമിനാദ്യമായി സീരി എ കിരീടം നേടിക്കൊടുക്കാന്‍ കോണ്ടെയ്ക്ക് സാധിച്ചു. ഇന്ററിന്റെ 19-ാം സീരി എ കിരീടമാണിത്. 

Content Highlights: Inter Milan name Simone Inzaghi as Antonio Conte's successor ahead of new season