റോം: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ വമ്പന്‍മാരായ യുവന്റസ്, ഇന്റര്‍മിലാന്‍, എ.സി. മിലാന്‍ എന്നീ ടീമുകള്‍ക്ക് ജയം. യുവന്റസ് ജനോവയെ തോല്‍പ്പിച്ചു (3-1). ദെജാന്‍ കുളുസെവ്‌സ്‌കി (4), അല്‍വാരോ മൊറാട്ട (22), വെസ്റ്റണ്‍ മാക്‌കെന്നി (70) എന്നിവര്‍ യുവന്റസിനായി ഗോള്‍ നേടി. ജിയാന്‍ലുക്ക സ്‌കാമക്ക (49) ജെനോവയ്ക്കായി ഗോള്‍ നേടി.

ഇന്റര്‍മിലാന്‍ കാഗ്ലിയാരിയെ തോല്‍പ്പിച്ചു (1-0). മറ്റിയോ ഡാര്‍മിയാന്‍ (77) വിജയഗോള്‍ നേടി. എ.സി. മിലാന്‍ പാര്‍മയെ തോല്‍പ്പിച്ചു (31). ആന്റെ റാബിച്ച് (8), ഫ്രാങ്ക് കെസി (44) റാഫേല്‍ ലിയാവോ (90) എന്നിവര്‍ മിലാനായി ഗോള്‍ നേടി. റിക്കാര്‍ഡോ ഗാഗ്ലിലോ (66) പാര്‍മയുടെ ഗോള്‍ നേടി.

30 റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഇന്റര്‍ (74), മിലാന്‍ (63), യുവന്റസ് (62) ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

Content Highlights: Inter, Milan, Juventus win in Serie A