സാവോപോളോ: പരിക്കിന്റെ പിടിയിലായ ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ഇനിയുള്ള ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ കളിച്ചേക്കില്ല. പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഇത് ബ്രസീലിന്റെ യോഗ്യതാമത്സരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
അടുത്തയാഴ്ച കരുത്തരായ യുറുഗ്വായ്‌ക്കെതിരെ ബ്രസീലിന് മത്സരമുണ്ട്. നെയ്മര്‍ മത്സരത്തിനിറങ്ങില്ല എന്നുറപ്പാണ്. നാളെ വെനസ്വേലയ്‌ക്കെതിരെയും ബ്രസീലിന് മത്സരമുണ്ട്.
ബ്രസീല്‍ കോച്ച് ടിറ്റെ നെയ്മറെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. പരിക്കില്‍ നിന്നും മോചിതനായി താരം ടീമിലേക്ക് തിരിച്ചെത്തുമെന്നുതന്നെയാണ് കോച്ചിന്റെ വിശ്വാസം. നെയ്മര്‍ക്ക് പകരം പെഡ്രോയെ ടിറ്റെ ടീമിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്കിടയില്‍ അഞ്ച് താരങ്ങളെയാണ് പരിക്കുമൂലം ബ്രസീലിന് നഷ്ടമായത്. കുടീന്യോ, ഫാബിന്യോ, റോഡ്രിഗോ, മിലിറ്റാവോ, മെനിനോ എന്നിവരാണവര്‍. ഇവരാരും അടുത്ത മത്സരത്തില്‍ ബ്രസീലിനായി ഇറങ്ങില്ല. നിലവില്‍ രണ്ടു കളികളില്‍ നിന്നും ആറുപോയന്റുകളുമായി പോയന്റ് പട്ടികയില്‍ രണ്ടാമതാണ് ബ്രസീല്‍. മൂന്നു മത്സരങ്ങളില്‍ നിന്നും ഏഴുപോയന്റുള്ള അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: Injured Neymar ruled out of Brazil’s World Cup qualifiers