Photo by Clive Rose|Getty Images
മാഡ്രിഡ്: ലാ ലിഗ കിരീടപ്പോരാട്ടത്തില്‍ ശനിയാഴ്ച നിര്‍ണായക മത്സരത്തിനിറങ്ങുന്ന റയല്‍ മാഡ്രിഡിന് മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടി. പരിക്ക് കാരണം ശനിയാഴ്ച വിയ്യാ റയലിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് കളിക്കില്ല.
വിയ്യാ റയലിനെതിരായ ഹോം മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഹസാര്‍ഡിനെ ഉള്‍പ്പെടുത്തിയിട്ടില്ല. താരത്തിന്റെ കാര്യത്തില്‍ റിക്‌സ് എടുക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് കോച്ച് സിനദിന്‍ സിദാന്‍ അറിയിച്ചത്.
അതേസമയം, പരിക്ക് കാരണം പുറത്തായിരുന്ന ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് തിരിച്ചെത്തിയത് റയലിന് ആശ്വാസമാണ്. പരിക്ക് കാരണം മാര്‍ച്ച് മുതല്‍ താരം ടീമിന് പുറത്താണ്.
റയലിനായി രണ്ടു സീസണുകളില്‍നിന്നായി 43 മത്സരങ്ങള്‍ മാത്രമേ ഹസാര്‍ഡിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇടയ്ക്കിടയ്ക്ക് പരിക്ക് താരത്തെ അലട്ടിയിരുന്നു. റയലിലെത്തിയ ശേഷം 12 തവണയാണ് ഹസാര്‍ഡിന് പരിക്കേറ്റത്.
അതേസമയം, ഫൈനലിന് തുല്യമായ അവസാന റൗണ്ട് പോരാട്ടങ്ങളാണ് ലാ ലിഗയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30-ന് നടക്കാന്‍ പോകുന്നത്.
അത്ലറ്റിക്കോ മഡ്രിഡിന് വല്ലാഡോളിഡും റയല്‍ മഡ്രിഡിന് വിയ്യാറയലുമാണ് എതിരാളി. രണ്ട് പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മഡ്രിഡിനാണ് മുന്‍തൂക്കം. അവസാന മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് അനായാസം കപ്പുയര്‍ത്താം. തോല്‍വിയോ സമനിലയോ ആണെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മഡ്രിഡിന്റെ മത്സരഫലത്തെ ആശ്രയിക്കണം. റയലിനാകട്ടെ ജയത്തിനൊപ്പം അത്ലറ്റിക്കോ ജയിക്കാതിരിക്കുകയും വേണം.
റയല്‍ ജയിക്കുകയും അത്ലറ്റിക്കോ സമനിലയില്‍ കുരുങ്ങുകയും ചെയ്താല്‍ ഇരുടീമുകള്‍ക്കും 84 പോയന്റ് വീതമാകും. അങ്ങനെയെങ്കില്‍ റയലിന് കിരീടം ലഭിക്കും. ലാ ലിഗ ചട്ടപ്രകാരം തുല്യപോയന്റ് വന്നാല്‍ പരസ്പരം കളിച്ചതിലെ വിജയമാണ് മാനദണ്ഡമാവുന്നത്. ഒരു കളി റയല്‍ ജയിച്ചപ്പോള്‍ മറ്റൊന്ന് സമനിലയിലായി.
Content Highlights: injured Eden Hazard will miss Real Madrid La Liga finale on Saturday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..