ഇന്‍ഡൊനീഷ്യ ഫുട്‌ബോള്‍ സ്‌റ്റേഡിയ ദുരന്തം; മരണസംഖ്യ 131 ആയി


Photo: AFP

മലാങ് (ഇന്‍ഡൊനീഷ്യ): ഇന്‍ഡൊനീഷ്യയിലെ കിഴക്കന്‍ ജാവയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രി ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 131 ആയി. പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പരിക്കേറ്റ ആറ് പേരെ അവരവരുടെ വീടുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ദുരന്തം നടന്ന മലാങ് ഏരിയയിലെ ആരോഗ്യ ഏജന്‍സി മേധാവി വിയാന്റോ വിജോയോ പറഞ്ഞു. സംഘര്‍ഷത്തില്‍ 125 പേരുടെ മരണം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 32 കുട്ടികളും ഉള്‍പ്പെട്ടിരുന്നു.സംഘര്‍ഷത്തിന്റെ കാരണക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്താക്കി. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി രാജ്യസുരക്ഷാമന്ത്രി മഹ്ഫുദ് പറഞ്ഞു. മത്സരത്തിനൊടുവില്‍ ആരാധകര്‍ സ്റ്റേഡിയം കൈയേറുകയും ഇതിനെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഒക്ടോബര്‍ ഒന്നിന് രാത്രി വൈകിയാണ് സംഭവം. അരീമ എഫ്.സി. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണിത്. പെര്‍സിബായ സുരബായ ക്ലബ്ബിനെതിരായ മത്സരത്തില്‍ അരീമ 3-2ന് തോറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. പെര്‍സിബായക്കെതിരേ ഹോം ഗ്രൗണ്ടില്‍ 23 വര്‍ഷത്തിനിടെ അരീമയുടെ ആദ്യതോല്‍വിയാണിത്. കളിക്കളത്തിലെ ബദ്ധവൈരികളാണ് അരീമ എഫ്.സിയും പെര്‍സിബായ സുരബായയും.

തോല്‍വി ഉള്‍ക്കൊള്ളാനാകാതെ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു. തുടര്‍ന്ന് ആളുകള്‍ മൈതാനത്തിലേക്ക് കയറി. സ്റ്റേഡിയത്തില്‍ 42,000-ത്തിലേറെ കാണികളുണ്ടായിരുന്നു. പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഇതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്റ്റേഡിയത്തില്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന (ഫിഫ) നിരോധിച്ചിട്ടുണ്ട്. കണ്ണീര്‍വാതകം പടര്‍ന്നതോടെ ശ്വാസതടസ്സം നേരിട്ടപ്പോള്‍ ഭയചകിതരായ ആളുകള്‍ സ്റ്റേഡിയം വിട്ടുപോകാന്‍ തിടുക്കംകൂട്ടി. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്കുള്ള വഴിതേടി നെട്ടോട്ടമായി. ശ്വാസംകിട്ടാതെയും തിക്കിലും തിരക്കിലുംപെട്ടും ആളുകള്‍ വീണു. കാഴ്ചയ്ക്കും പ്രശ്‌നമുണ്ടായതോടെ കൂട്ടിയിടിയുണ്ടായി. ഇതോടെ സ്ഥിതി നിയന്ത്രണാതീതമായി.

Content Highlights: Indonesia stadium disaster death toll rises to 131


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented