കോഴിക്കോട്: വനിതാ ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം എഫ്‌സി ടീം ഏഷ്യയിലേക്ക്. ഒക്ടോബറില്‍ നടക്കുന്ന എഎഫ്‌സി വനിതാ ചാമ്പ്യന്‍ഷിപ്പിലാണ് ഗോകുലം വനിതകള്‍ പങ്കെടുക്കാനൊരുങ്ങുന്നത്. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക ഗോകുലം വനിതാ ടീമാണ്. 

ചൈനീസ് തായ്‌പെയ്, മ്യാന്‍മര്‍, തായ്‌ലൻഡ്, വിയറ്റ്‌നാം രാജ്യങ്ങളിലെ ക്ലബ്ബുകള്‍ ഗ്രൂപ്പ് എയിലും ഇന്ത്യ, ഇറാന്‍, ഉസ്‌ബക്കിസ്താന്‍, ജോര്‍ദാന്‍ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. 

ഏഷ്യയില്‍ ഒരു വനിതാ ടൂര്‍ണമെന്റ് വരുന്നതും കേരളത്തില്‍ നിന്നുള്ള ഒരു വനിതാ ക്ലബ്ബ് ഏഷ്യയിലെ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതും ഇതാദ്യമാണ്. ഗോകുലം കേരള പുരുഷ ടീമും ഐ ലീഗ് വിജയിച്ച് എഎഫ്‌സി ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയിട്ടുണ്ട്.

Content Highlights: Indian team Gokulam Kerala FC to feature in AFC Womens Club Championship