ഐ.എസ്.എല്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കും, കൊച്ചിയില്‍ ഉദ്ഘാടനമത്സരം കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് 


ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എസ്.സി.ഈസ്റ്റ് ബംഗാളിനെ നേരിടും.

Photo: PTI

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-2023 സീസണിന് കൊടിയുയരുന്നു. ഒക്ടോബര്‍ ഏഴിന് ലീഗ് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചി വേദിയാകും.

ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എസ്.സി.ഈസ്റ്റ് ബംഗാളിനെ നേരിടും. മറ്റ് പ്രഫഷണല്‍ ലീഗുകള്‍ പോലെ ഇത്തവണ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ സീസണുകളിലുള്ളപോലെ ദിവസേനയുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല.

ഏപ്രില്‍ മാസത്തോടെ ഐ.എസ്.എല്‍ അവസാനിക്കും. പിന്നാലെ സൂപ്പര്‍ കപ്പ് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലീഗ് മത്സരങ്ങള്‍ മാത്രം അഞ്ചുമാസത്തോളമുണ്ടാകും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വീണ്ടും ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് വ്യാപനം മൂലം മത്സരങ്ങള്‍ ഗോവയിലെ സ്‌റ്റേഡിയങ്ങളില്‍ വെച്ച് മാത്രമാണ് നടത്തിയത്.

ഇത്തവണ പ്ലേ ഓഫ് മത്സരങ്ങളുടെ ഫോര്‍മാറ്റിലും വ്യത്യാസമുണ്ടാകും. ലീഗ് മത്സരങ്ങളില്‍ ഏറ്റവുമധികം പോയന്റ് നേടുന്ന ആദ്യ രണ്ട് ടീമുകള്‍ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കും. പിന്നീടുള്ള രണ്ട് സ്ഥാനക്കാരെ തീരുമാനിക്കാന്‍ പ്രത്യേക പ്ലേ ഓഫ് സജ്ജീകരിക്കും. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ ഈ പ്ലേ ഓഫില്‍ മാറ്റുരയ്ക്കും. ഒരു ടീമിന് ഒരു മത്സരം മാത്രമേ ഈ പ്ലേ ഓഫിലുണ്ടാകൂ. ഇങ്ങനെ പരസ്പരം ഏറ്റുമുട്ടി വിജയിക്കുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ സാധാരണ രീതിയില്‍ ഹോം-എവേ ഫോര്‍മാറ്റില്‍ തന്നെ നടക്കും.

ഇത്തവണ പുതിയ താരങ്ങളെ കൊണ്ടുവന്ന് അടിമുടി മാറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട.

Content Highlights: isl, isl 2022-2023, isl new season, isl start date, kerala blasters, blasters, blasters match, kbfc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented