ഈസ്റ്റ് ബംഗാൾ ആരാധകർ | Photo: Twitter|East Bengal (File)
കൊൽക്കത്ത: മോഹൻ ബഗാന് പിന്നാലെ കൊൽക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. ഇക്കാര്യം ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ വർഷം നവംബറിൽ ആരംഭിക്കുന്ന ഐ.എസ്.എല്ലിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാൾ കളിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങൾ. ഐ.എസ്.എല്ലിന്റെ ഭാഗമാകുന്ന 11-ാമത്തെ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. കൊൽക്കത്ത ക്ലബ്ബിനെ ഈ വർഷമാദ്യം ശ്രീ സിമന്റ്സ് ഏറ്റെടുത്തിരുന്നു.
എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്.സി, ഒഡീഷ എഎഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്.സി, ബെംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, എഫ്.സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്.സി എന്നിവയാണ് ഐ.എസ്.എല്ലിലെ മറ്റു ക്ലബ്ബുകൾ.
Content Highlights: Indian Super League 2020 East Bengal Football
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..