Photo: twitter.com/GurpreetGK
സിഡ്‌നി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ കാമുകിയായ ദേവെനിഷ് സിങ്ങിനെയാണ് ഗുര്‍പ്രീത് ജീവിതസഖിയാക്കിയത്. ഓസ്‌ട്രേലിയന്‍ സ്വദേശിനിയാണ് ദേവെനിഷ്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ താരത്തിന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ ഗുര്‍പ്രീത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ' ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കരാറില്‍ ഒപ്പുവെച്ചു' എന്ന തലക്കെട്ടോടെയാണ് ഗുര്‍പ്രീത് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 54 മത്സരങ്ങളില്‍ വലകാത്ത ഗുര്‍പ്രീത് മൂന്ന് സാഫ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ ഗുര്‍പ്രീത് ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
യുവേഫ യൂറോപ്പ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് നേടിയ താരമാണ് ഗുര്‍പ്രീത്. നോര്‍വീജിയന്‍ ക്ലബ്ബായ സ്റ്റാബെക്ക് എഫ്.സിയ്ക്ക് വേണ്ടിയാണ് ഗുര്‍പ്രീത് ബൂട്ടണിഞ്ഞത്.
Content Highlights: gurpreet singh sandhu, gurpreet marriage, football news, sports news, indian football, football
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..