ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ കലാവധി വീണ്ടും നീട്ടി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. 

2022 സെപ്റ്റംബര്‍ വരെയാണ് കരാര്‍ നീട്ടിയിരിക്കുന്നത്. 2023-ലെ എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 

നേരത്തെ മെയില്‍ സ്റ്റിമാച്ചിന്റെ കാലാവധി എ.ഐ.എഫ്.എഫ് 2021 സെപ്റ്റംബര്‍ വരെ നീട്ടിയിരുന്നു. 

അതേസമയം കരാര്‍ നീട്ടുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടെ ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ടു നയിക്കുന്നതിനായി വിശദമായ ഒരു ദീര്‍ഘകാല പദ്ധതി കൊണ്ടുവരാന്‍ സ്റ്റിമാക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച യോഗം ചേര്‍ന്ന എ.ഐ.എഫ്.എഫിന്റെ സാങ്കേതിക സമിതി അറിയിച്ചു.

2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ പരിശീലിപ്പിച്ചയാളാണ് സ്റ്റിമാച്ച്‌.

Content Highlights: Indian football head coach Igor Stimac s contract extended