സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ വിയറ്റ്‌നാമിനെ നേരിടാന്‍ ഇന്ത്യ


കഴിഞ്ഞ മത്സരത്തില്‍ റാങ്കിങ്ങില്‍ പുറകിലുള്ള സിങ്കപ്പൂരിനോട് ഇന്ത്യ സമനിലയില്‍ പിരിഞ്ഞിരുന്നു.

Photo: twitter.com/IndianFootball

ന്യൂഡല്‍ഹി: സിങ്കപ്പൂരിനെതിരായ മത്സരത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുതിയ അങ്കത്തിന്. സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ വിയറ്റ്‌നാമിനെ നേരിടും. സെപ്റ്റംബര്‍ 27 നാണ് മത്സരം. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ഹിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ റാങ്കിങ്ങില്‍ പുറകിലുള്ള സിങ്കപ്പൂരിനോട് ഇന്ത്യ സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. വിയറ്റ്‌നാം അവസാന മത്സരത്തില്‍ സിങ്കപ്പൂരിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തിരുന്നു.

ഇന്ത്യയേക്കാള്‍ കരുത്തരായ ടീമാണ് വിയറ്റ്‌നാം. മത്സരത്തില്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുകയെന്ന് ഇന്ത്യയുടെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു. മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ.പി എന്നിവര്‍ ടീമിലുണ്ട്. സിങ്കപ്പൂരിനെതിരേ ആഷിഖ് കുരുണിയനാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളടിച്ചത്.

നിലവില്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ 104-ാം സ്ഥാനത്താണ്. എതിരാളികളായ വിയറ്റ്‌നാം 97-ാം സ്ഥാനത്തുണ്ട്.

Content Highlights: indian football, india vs vietnam football, international football, football, indian football, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented