Photo: twitter.com|IndianFootball
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഖത്തറിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ കരുത്തുറ്റ ഖത്തര്‍ നിരയിക്കെതിരേ സമനില പിടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
33-ാം മിനിറ്റില്‍ അബ്ദുള്‍അസീസ് ഹതേമാണ് ഖത്തറിന്റെ ഗോള്‍ നേടിയത്. ബോക്‌സില്‍വെച്ച് പന്ത് ലഭിച്ച അബ്ദുള്‍അസീസിനെ തടയാന്‍ ബോക്‌സിലുണ്ടായിരുന്ന രണ്ട് ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ക്കും സാധിച്ചില്ല. താരത്തിന്റെ ക്ലോസ്‌റേഞ്ച് ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു.
ഇതിനിടെ 17-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് രാഹുല്‍ ബേക്കേ പുറത്തായതോടെ ശേഷിച്ച സമയം മുഴുവന്‍ 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ഒമ്പതാം മിനിറ്റില്‍ ഖത്തര്‍ താരത്തെ തള്ളിയതിന് ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട രാഹുലിന് 17-ാം മിനിറ്റില്‍ പന്ത് കൈയില്‍ തട്ടിയതിന് രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും ലഭിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഖത്തറിനായിരുന്നു ആധിപത്യം. അബ്ദുള്‍അസീസും മുഹമ്മദ് മുണ്ടാരിയും യൂസഫ് അബ്ദുറിസാഗും അടങ്ങിയ സഖ്യം ഇന്ത്യന്‍ പ്രതിരോധത്തെ സ്ഥിരമായി പരീക്ഷിച്ചുകൊണ്ടിരുന്നു.
മത്സരത്തിലുടനീളം ഖത്തര്‍ ആക്രമണ നിരയും ഇന്ത്യന്‍ പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമായിരുന്നു. ഇന്ത്യന്‍ പ്രതിരോധം തകര്‍ന്ന ഘട്ടത്തിലെല്ലാം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവുകള്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി.
മത്സരത്തിലുടനീളം 35-ലേറെ ഷോട്ടുകളാണ് ഖത്തര്‍ ഇന്ത്യന്‍ പോസ്റ്റിലേക്ക് പായിച്ചത്. ഇതില്‍ തന്നെ ഖത്തറിന്റെ ഗോളെന്നുറച്ച പത്തോളം ഷോട്ടുകള്‍ ഗുര്‍പ്രീത് രക്ഷപ്പെടുത്തി.
44-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് നടത്തിയ മുന്നേറ്റം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്.
10 പേരായി ചുരുങ്ങിയതോടെ മത്സരത്തിലുടനീളം ഖത്തറിന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കുക മാത്രമായിരുന്നു ഇന്ത്യന്‍ നിര. മത്സരത്തിന്റെ സിംഹഭാഗവും പന്ത് ഇന്ത്യയുടെ ഹാഫിലായിരുന്നു.
പരിക്ക് മാറിയെത്തിയ നായകന്‍ സുനില്‍ ഛേത്രിയെ ആദ്യ പകുതിയില്‍ മാത്രമാണ് ഇഗോര്‍ സ്റ്റിമാച്ച് കളത്തിലിറക്കിയത്. ഛേത്രി നിറംമങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs Qatar World Cup qualifiers
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..