വനിതാ ഏഷ്യ കപ്പ് ഫുട്‌ബോള്‍: ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില


1 min read
Read later
Print
Share

ഇറാനാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്.

Photo: twitter.com/IndianFootball

മുംബൈ: എ.എഫ്.സി വനിതാ ഏഷ്യ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് സമനില. ഇറാനാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങി.

മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം നേടാനായില്ല.

ഇതോടെ ഗ്രൂപ്പ് എ യില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇറാന്‍ മൂന്നാമതും ചൈനീസ് തായ്‌പേയ് നാലാമതുമാണ്. ഇന്ത്യയ്ക്കും ഇറാനും ഓരോ പോയന്റ് വീതം ലഭിച്ചു. ആദ്യ മത്സരത്തില്‍ വിജയം നേടിയ ചൈന മൂന്ന് പോയന്റ് നേടി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഏഷ്യ കപ്പില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിട്ടില്ല. 1979-ലും 1983-ലും രണ്ടാം സ്ഥാനം നേടിയാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച നേട്ടം. 1975 മുതല്‍ നടന്നുവരുന്ന വനിതാ ഏഷ്യ കപ്പില്‍ ഏറ്റവുമധികം തവണ മുത്തമിട്ട രാജ്യം ചൈനയാണ്. ജപ്പാനാണ് നിലവിലെ ചാമ്പ്യന്മാര്‍.

ഗ്രൂപ്പ് എ യിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും. ജനുവരി 23 ന് വൈകിട്ട് 7.30 നാണ് മത്സരം.

Content Highlights: India vs Iran AFC Women's Asia cup 2022 match result

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Eden Hazard

1 min

ഒരു വര്‍ഷത്തെ കരാര്‍ ബാക്കി, ഈഡന്‍ ഹസാര്‍ഡ് റയല്‍ മഡ്രിഡ് വിടുന്നു

Jun 4, 2023


നേപ്പാളില്‍ നിന്ന് മുഹമ്മദ് ആസിഫ് കേരളത്തിലേക്ക്;ഗോകുലവുമായി കരാറൊപ്പിട്ടു

1 min

നേപ്പാളില്‍ നിന്ന് മുഹമ്മദ് ആസിഫ് കേരളത്തിലേക്ക്;ഗോകുലവുമായി കരാറൊപ്പിട്ടു

Jul 24, 2020


Kerala Blasters FC have parted ways with the Head Coach Eelco Schattorie

1 min

ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇനി ഷറ്റോരിയില്ല

Apr 22, 2020

Most Commented