എ.എഫ്.സി. കപ്പ്: അപരാജിതരായി ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹോങ് കോങ്ങിനെ തകര്‍ത്തു


അന്‍വര്‍ അലി, നായകന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. 

Photo: twitter.com/IndianFootball

കൊല്‍ക്കത്ത: എ.എഫ്.സി. എഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഹോങ് കോങ്ങിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. അന്‍വര്‍ അലി, നായകന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്.

ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ 2023 എ.എഫ്.സി കപ്പിന് യോഗ്യത നേടി. മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇന്ത്യ യോഗ്യത ഉറപ്പിച്ചിരുന്നു. എന്നിട്ടും ഹോങ് കോങ്ങിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡെടുത്തു. അന്‍വര്‍ അലിയിലൂടെ ഇന്ത്യ മുന്നിലെത്തി. ഏഷ്യ കപ്പിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണ് അന്‍വര്‍ അലി നേടിയത്. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബോള്‍ കണ്ടെത്തിയ അന്‍വര്‍ അലി ലക്ഷ്യം കാണുകയായിരുന്നു. ആഷിഖ് കുരുണിയനാണ് ആദ്യം പന്ത് ലഭിച്ചത്. എന്നാല്‍ പോസ്റ്റിലേക്കുള്ള താരത്തിന്റെ ഷോട്ട് ഹോങ് കോങ് പ്രതിരോധം വിഫലമാക്കി. പക്ഷേ പന്ത് നേരെയെത്തിയത് അന്‍വര്‍ അലിയുടെ കാലിലാണ്. കിട്ടിയ അവസരം അലി നന്നായി തന്നെ വിനിയോഗിച്ചു. ഹോങ് കോങ് ഗോള്‍വല കുലുങ്ങി.

രണ്ടാം ഗോള്‍ പിറന്നത് ആദ്യപകുതിയുടെ ഇന്‍ജുറി ടൈമിലാണ്. ഇന്ത്യയ്ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ വീണത്. കിക്കെടുത്ത ജീക്‌സണ്‍ സിങ് മനോഹരമായ പാസ് ഛേത്രിയ്ക്ക് കണക്കായി നല്‍കി. വായുവിലൂടെ ഉയര്‍ന്നുവന്ന പന്ത് അതിമനോഹരമായി കാലിലൊതുക്കിയ ഛേത്രി ഗോള്‍കീപ്പറടക്കം നാല് പ്രതിരോധതാരങ്ങള്‍ അണിനിരന്ന ഗോള്‍പോസ്റ്റിലേക്ക് തന്ത്രപൂര്‍വം അടിച്ചുകയറ്റി. ഛേത്രി ടൂര്‍ണമെന്റില്‍ നേടുന്ന നാലാം ഗോളാണിത്. ഛേത്രിയുടെ ഗോളിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു. ആദ്യപകുതിയിലുടനീളം ഇന്ത്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് വേണ്ടി പകരക്കാരനായി വന്ന മന്‍വീര്‍ സിങ് വലചലിപ്പിച്ചു. മത്സരത്തിന്റെ 85-ാം മിനിറ്റിലാണ് ഗോള്‍ വീണത്. ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ക്രോസ് അനായാസം മന്‍വീര്‍ വലയിലെത്തിച്ചു.

മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഷാന്‍ പണ്ഡിത ഇന്ത്യയ്ക്ക് വേണ്ടി നാലാം ഗോള്‍ നേടി. മന്‍വീര്‍ സിങ്ങിന്റെ ക്രോസില്‍ നിന്നാണ് ഇഷാന്‍ ഗോളടിച്ചത്. പിന്നാലെ റഫറി ഫൈനല്‍ വിസില്‍ മുഴക്കി.

Content Highlights: india vs hong kong, afc asian cup qualifiers football 2022, afc 2022, football, indian football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented