
Photo: twitter.com/IndianFootball
മുംബൈ: ആദ്യകളിയില്‍ സമനിലയില്‍ കുരുങ്ങിയതിന്റെ നിരാശ മാറാനും ലോകകപ്പ് യോഗ്യതാ മോഹം നിലനിര്‍ത്താനും ഇന്ത്യന്‍ വനിതാ ടീമിന് ഞായറാഴ്ച ജയം അനിവാര്യം.
എ.എഫ്.സി. വനിത ഏഷ്യകപ്പ് ഫുട്ബോളില്‍ രണ്ടാം മത്സരത്തില്‍ ചൈനീസ് തായ്പേയിയാണ് എതിരാളി. രാത്രി 7.30നാണ് മത്സരം.
ആദ്യകളിയില്‍ ഇറാനെതിരേ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഇതോടെ ചൈനീസ് തായ്പേയിക്കെതിരായ മത്സരം നിര്‍ണായകമായി. ഇതില്‍ ജയിച്ചാല്‍ ക്വാര്‍ട്ടര്‍ സാധ്യത സജീവമാകും. ഇതുവഴി ലോകകപ്പ് യോഗ്യതയ്ക്കുള്ള അവസരം നിലനില്ക്കും.
ചൈനയ്ക്കെതിരായ ആദ്യകളിയില്‍ തോറ്റ തായ്പേയി ടീമിനും മത്സരം നിര്‍ണായകമാണ്. അടുത്തിടെ സൗഹൃദമത്സരത്തില്‍ എതിരില്ലാത്ത ഒരുഗോളിന് തായ്പേയിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യന്‍ സംഘത്തിനുണ്ട്.
Content Highlights: india vs chinese taipei women's football AFC Women's Asian Cup
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..