കൊല്‍ക്കത്ത: 2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് സമനില. 88-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
തോല്‍വി. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42-ാം മിനിറ്റില്‍ സാദ് ഉദിനാണ് ബംഗ്ലാദേശിനെ മുന്നിലെത്തിച്ചത്. ക്യാപ്റ്റന്‍ ജമാല്‍ ബുയാന്റെ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് സംഭവിച്ച പിഴവ് മുതലെടുത്താണ് സാദ് ഉദിന്‍ സ്‌കോര്‍ ചെയ്തത്.
ഒമാനോട് തോറ്റെങ്കിലും കരുത്തരായ ഖത്തറിനെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതാണ് വിനയായത്. ഛേത്രി, മന്‍വീര്‍, സഹല്‍ എന്നിവരുടെ ഷോട്ടുകളെല്ലാം നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ബംഗ്ലാദേശ് അവസാന സ്ഥാനത്തും.
മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്
Content Highlights: India vs Bangladesh FIFA World Cup 2022 Qualifier match